സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, August 31, 2012

ഓര്‍ത്തഡോക്‌സ് സഭ മധ്യസ്‌ഥന്മാര്‍ക്കു വഴിപ്പെട്ടാല്‍ തര്‍ക്കം തീരും: ശ്രേഷ്‌ഠ ബാവ


കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് സഭ മധ്യസ്‌ഥന്മാര്‍ക്കു വഴിപ്പെട്ടാല്‍ സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമാകുമെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. സഭാ വിശ്വാസികള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുകയാണ്‌. ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പുത്തന്‍കുരിശില്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ ബാവ പറഞ്ഞു. 
അസോസിയേഷന്‍ യോഗത്തില്‍ കോതമംഗലം ചേലാട്‌ ആരംഭിക്കുന്ന കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റേയും മെഡിക്കല്‍ കോളജിന്റേയും നിര്‍മാണ പ്രവര്‍ത്തനം ത്വരിത ഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന തീരുമാനമെടുത്തതായി മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപോലീത്ത പറഞ്ഞു. നിലവിലുള്ള ഡെന്റല്‍ കോളജിനോടനുബന്ധിച്ചാണ്‌ മെഡിക്കല്‍ കോളജ്‌ തുടങ്ങുന്നത്‌. ഇടവക വരുമാനത്തിന്റെ പത്തുശതമാനം സാധുജന സംരക്ഷണത്തിനായി നീക്കിവയ്‌ക്കണമെന്ന്‌ അസോസിയേഷന്‍ തീരുമാനിച്ചു. 
മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്‌ഥിതി സംരക്ഷണത്തിനും ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തീരുമാനമായി. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഇടവക അടിസ്‌ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കൊടുക്കും. സഭക്കെതിരേ രൂപം കൊണ്ടതായി പ്രചരിപ്പിക്കുന്ന അല്‍മായ ഫോറത്തിന്‌ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ വ്യക്‌തമാക്കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.