പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനു മുന്നോടിയായി പള്ളിയില്‍ ഉയര്‍ത്തുന്ന കൊടിയുമായി അലങ്കരിച്ച രഥത്തില്‍ ദേശം ചുറ്റി വിളംബരഘോഷയാത്ര നടത്തി.നിരവധി വാഹനങ്ങളുടെയും,ഗായക സംഘത്തിന്റെയും അകമ്പടി യോടയായിരുന്നു വിളംബരഘോഷയാത്ര നടത്തപെട്ടത്.
ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിയപോള്‍ സ്വീകരണം നല്‍കുകയും,വികാരിമാരുടെ കാര്‍മികത്വത്തില്‍ ദുപ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.
No comments:
Post a Comment