സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, August 6, 2012

കരള്‍ പകുത്തു നല്കാന്‍ അമ്മ തയ്യാര്‍.കരള്‍ മാറ്റ ശസ്ത്രക്രിയക്കായി പിഞ്ചു ബാലന്‍ സഹായം തേടുന്നു.


കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് പിഞ്ചുബാലന്‍ ചികിത്സാ സഹായം തേടുന്നു.
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് പത്താം വാര്‍ഡ് സംഗമം കവലയ്ക്ക് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഷൈജു-മിനി ദമ്പതിമാരുടെ ഏകമകന്‍ ഏഴ് വയസ്സുള്ള ഷാമിന്‍ ഷൈജുവാണ് സഹായം തേടുന്നത്. ശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്തണം.
താഴ്ന്ന വരുമാനവും നാല് സെന്റ് പുരയിടവും മാത്രമുള്ള കുടുംബത്തിന് ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിന് യാതൊരു മാര്‍ഗവുമില്ല.
ഒന്നരമാസം മുമ്പ് പിടിപെട്ട മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ഷാമിന്റെ കരളിന്റെ പ്രവര്‍ത്തനം തകരാറിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നാല് ദിവസമായി അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇപ്പോള്‍, ഒരുലക്ഷത്തിലധികം രൂപ ചെലവായി. അമ്മ മിനിയുടെ കരള്‍ ഷാമിന് അനുയോജ്യമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആകെ സമ്പാദ്യമായ നാലുസെന്റ് പുരയിടത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
ടാപ്പിങ്‌തൊഴിലാളിയായ ഷൈജുവിന്റെ തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭാര്യ മിനിയും രോഗിയാണ്. ഇവരെ സഹായിക്കാന്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചികിത്സാ സഹായത്തിനായി വിപുലമായ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം സംഘടിപ്പിക്കും.
ഫോണ്‍: 9947474400.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.