സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, August 14, 2012

അജീഷ് മാത്യു ശെമ്മാശ പദവിയിലേക്ക്


ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ അജീഷ് മാത്യു ശെമ്മാശ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ന്യൂയോര്‍ക്കിലെ ന്യൂറോഷല്‍ സ്വദേശിയായ അജീഷ് മാത്യു 2012 ജൂലൈ നാലിന് ബുധനാഴ്ച വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മേലദ്ധ്യക്ഷതയിലും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ സഹകരണത്തിലും വൈദീകവൃത്തിയുടെ പ്രാരംഭ പടവായ ശെമ്മാശ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.   
യാക്കോബായ സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാരായ വെരി. റവ. ഐസക് പൈലി, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍, വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍, കൂടാതെ കേരളത്തില്‍ നിന്നും എത്തിയ റവ.ഫാ ഗീവര്‍ഗീസ് തേക്കാനം, റവ. ഫാ. വിജു ഏബ്രഹാം തുടങ്ങി മറ്റവധി വൈദീകരും ശെമ്മാശന്മാരും ശുശ്രൂഷകളിലും തുടര്‍ന്നുള്ള മീറ്റിംഗിലും പങ്കെടുത്തു. 
കോട്ടയം പള്ളം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ വെച്ച് കണ്ടനാട് ഭദ്രാസനാധിപനും മുന്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയുമായ മാര്‍ ഈവാനിയോസ് തിരുമേനിയുടേയും ദിവംഗതനായ റവ.ഫാ. കോശി മത്തായി അച്ചന്റേയും സാന്നിധ്യത്തിലാണ് തന്റെ പതിനൊന്നാം വയസില്‍ ഡീ. അജീഷ് മദ്ബഹ ശുശ്രൂഷകനായി പ്രവേശിക്കപ്പെട്ടത്. പുരോഹിത കുടുംബത്തിലെ അംഗമാണ്. 
അടൂര്‍ ഏഴംകുളം സെന്റ് മേരീസ് വലിയ പള്ളിയുടെ മുന്‍ വികാരിയും പള്ളം സെന്റ് ഇഗ്‌നേഷ്യസ് (കല്ലൂപ്പറമ്പില്‍) പള്ളിയിലെ ദീര്‍ഘകാല വികാരിയുമായിരുന്ന ദിവംഗതനായ റവ. ഫാ. കോശി മത്തായി അച്ചന്റെ (ഏഴംകുളമച്ചന്‍) പേരക്കുട്ടിയാണ് ഡീക്കന്‍ അജീഷ് മാത്യു. കോട്ടയം കല്ലുങ്കത്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ വികാരിയായിരുന്ന ദിവംഗതനായ വന്ദ്യ കെ.പി.തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ സഹോദരി ആയിരുന്നു ഡീക്കന്‍ അജീഷിന്റെ മുത്തച്ഛി. 
അമേരിക്കയിലെ മണര്‍കാട് പള്ളി എന്ന് അറിയപ്പെടുന്ന വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ദീര്‍ഘകാല ഇടവകാംഗങ്ങളാണ് മാതാപിതാക്കളായ കുഞ്ഞുമോന്‍ എ. മാത്യുവും മേരി മാത്യുവും. ആന്‍സി, ആഷ്‌ലി എന്നിവര്‍ സഹോദരിമാരാണ്. 
വൈറ്റ് പ്ലെയിന്‍സ് യാക്കോബായ സുറിയാനി പള്ളി വിശുദ്ധ സഭയ്ക്ക് സമ്മാനിക്കുന്ന ജന്മംകൊണ്ട് അമേരിക്കക്കാരനാണെങ്കിലും മലങ്കര പാരമ്പര്യമുള്ള മൂന്നാമത്തെ ശെമ്മാശനാണ് ഈ അനുഗ്രഹീതന്‍. 
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അധ്യക്ഷത വഹിച്ചു. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട വൈദീകരും ആദ്ധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. ജേക്കബ്, കുഞ്ഞമ്മ ജേക്കബ്, ഷെവലിയാര്‍ ബാബു ജേക്കബ്, ജോറിയ ജോര്‍ജ്, ജിബു വെട്ടിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.