സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 19, 2012

യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ദ്വിദിന ക്യാമ്പ്‌ സമാപിച്ചു.

യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ദ്വിദിന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ശ്രേഷ്ഠ കത്തോലിയ്ക്കാ ബാവയെ ആട്ടിന്കുന്നു സെന്റ്‌ മേരീസ്‌ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു. 


യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുന്നു.ഭദ്രാസന സെക്രട്ടറി സിനോള്‍.വി.ഫാ.സാജു യൂഹാനോന്‍ ബിനു, ഫാ എല്‍ദോസ് കക്കാടന്‍,അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത ക്യാമ്പ്‌ ഡയറക്ടര്‍ സിബി വര്‍ഗീസ്‌ എന്നിവര്‍ സമീപം.
സിബി വര്‍ഗീസ്

ഭദ്രാസന യൂത്ത് അസോസിയേഷന്‍ ക്യാമ്പ്‌ ഡയറക്ടര്‍
കൂത്താട്ടുകുളം: യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പ് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആരംഭിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.പൂട്ടികിടക്കുന്ന പള്ളികള്‍ തുറക്കുന്നതിനു വേണ്ടി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു ശ്രേഷ്ഠ ബാവ പറഞ്ഞു.തര്‍ക്കമുള്ള പള്ളികളിള്‍ തുറന്നു ഇരുവിഭാഗവും കുര്‍ബ്ബാന അര്‍പ്പിക്കുന്ന സംവിധാനം ഓര്‍ക്കുവാന്‍ നടപടിയെടുക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപെടുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്‍കുരിശു നടക്കുന്ന സഭാ അസോസിയേഷന് ശേഷം അതിനു വേണ്ട ക്രമീകരണങ്ങള്‍ സഭ ചെയ്യുമ്പോള്‍ യുവജനങ്ങള്‍ തനിക്കൊപ്പം ഉണ്ടാകണമെന്നും ബാവ ഉദ്ഘാടന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടന്‍ സ്വാഗതം ആശംസിച്ചു.സെക്രട്ടറി സിനോള്‍.വി.സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫാ യൂഹാനോന്‍ ഭക്തി പ്രമേയം അവതരിപ്പിച്ചു.പൈങ്ങട്ടൂരില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരണ മടഞ്ഞവരോടുള്ള അനുശോചനം പ്രമേയം കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി പി വര്‍ഗീസ്‌ അവതരിപ്പിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൗണ്‍സലിങ് കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ഉദ്ഘാടനം യൂത്ത് അസോസിയേഷന്‍ അഖില മലങ്കര പ്രസിഡന്റ് അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.അല്‍മായ വൈസ് പ്രസിഡണ്ട്‌ ജോണ്‍സന്‍ നന്ദി പറഞ്ഞു. 
തുടര്‍ന്ന് ഓണ്‍ലൈന്‍ മീഡിയ & സൈബര്‍ ക്രൈം എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ ഇന്‍സ്പെക്ട്ടര്‍ ഫ്രാന്‍സിസ് പെരേര ക്ലാസ് എടുത്തു. ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന "Ice Breaking" പുത്തന്‍കുരിശ്‌ BEd കോളേജ് സൈക്കോളജി വിഭാഗം മേധാവി ഡിക്സന്‍ തോമസ്‌ നേതൃത്വം നല്‍കി. വളരെ രസകരങ്ങളായ ഗെയിമുകളിലൂടെ ക്യാമ്പ്‌ അംഗങ്ങള്‍ക്ക് ഉന്മേഷം പകരുവാന്‍ ദിക്സന്‍ സാറിനു കഴിഞ്ഞു. തുടര്‍ന്ന് "Importance of Counceling in Youth & Career Guidance " എന്ന വിഷയത്തില്‍ ഭദ്രാസന യൂത്ത് കൌണ്സിലിംഗ് സെല്‍ ചെയര്‍മാന്‍ ഫാ.ജിബു ചെറിയാന്‍ ക്ലാസ് എടുത്തു. 6 മണിയ്ക്ക് പള്ളിയില്‍ നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കി. 
 വൈകീട്ട് 7.30 നു ആരംഭിച്ച കലാസന്ധ്യ മൂവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.ജോയിസ് മുക്കുടം അവതരിപ്പിച്ച "തിരുവചന വിസ്മയം " നവ്യാനുഭവമായി.ബൈബിളിനെ ആസ്പദമാക്കിയുള്ള മാജിക്കിലൂടെ പ്രൊഫ. ജോയിസ് മുക്കുടം ജീവിതത്തില്‍ അനുവര്‍ത്തികെണ്ടാതായ നല്ല ശീലങ്ങളെ വിസ്മയകരമായ രീതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആട്ടിന്‍കുന്നു പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും ക്യാമ്പ്‌ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. ഭക്ഷണത്തിനു ശേഷം രാത്രി 11 നു ക്യാമ്പ്‌ ഫയറും ഉണ്ടായിരുന്നു.സൌഹൃദ വടംവലി മത്സരവും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി അഞ്ഞൂറോളം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുത്തു. സമാപന ദിവസമായ ഇന്ന് രാവിലെ വി. കുര്‍ബ്ബാനയ്ക്ക് മാത്യൂസ്‌ മോര്‍ ഇവാനിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു.വി. കുര്‍ബാനയ്ക്ക് ശേഷം സംഘടനാ ചര്‍ച്ചയും തുടര്‍ന്ന് സമാപന സമ്മേളനവും നടത്തപെട്ടു. അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന യൂത്ത് അസോസിയേഷന്‍ ക്യാമ്പ്‌ ഡയറക്ടര്‍ സിബി വര്‍ഗീസ്ക്യാമ്പ്‌ അവലോകന റിപ്പോര്‍ട്ട്‌ വായിച്ചു. ബഹുമാനപ്പെട്ട മന്ത്രി അനൂപ്‌ ജേക്കബ്‌ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സഭ സെക്രട്ടറി ബാറീത്തോ മഹീറോ കമാണ്ടര്‍ ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,തിരുമാറാടി പഞ്ചായത്ത് പ്രസിഡണ്ട്‌ ബീന ജെയിംസ്‌,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അനിത ജേക്കബ്‌,ഫാ തോമസ്‌ കാക്കൂര്‍, ഫാ ഷിബിന്‍ പോള്‍ അങ്കമാലി യൂത്ത് അസോസിയേഷന്‍ സെക്രട്ടറി കെ സി പോള്‍, പള്ളി ട്രസ്റ്റി ബേബി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു.തുടര്‍ന്ന് സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.ക്യാമ്പ്‌ സമാപിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.