സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 22, 2012

പാത്രിയര്‍ക്കാ കാര്യാലയം ബെയ്‌റൂട്ടിലേക്ക്‌; ആഗോള സുന്നഹദോസ്‌ 11 ന്‌

കൊച്ചി: സിറിയയിലെ രാഷ്‌ട്രീയ പ്രതിസന്ധി സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താനും സുപ്രധാന തീരുമാനമെടുക്കാനും അടുത്തമാസം 11 നു ലെബനനിലെ ബെയ്‌റൂട്ടില്‍ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ്‌ ചേരും. സഭയുടെ ദമാസ്‌കസിലെ സഭാകാര്യാലയം തല്‍ക്കാലം ബെയ്‌റൂട്ടിലേക്കു മാറ്റുന്ന കാര്യം സിനഡ്‌ പരിഗണിക്കും. ബെയ്‌റൂട്ടിലെ അച്ചാനെയിലെ അരമനയിലാണ്‌ കുറച്ചുനാളായി പാത്രിയര്‍ക്കാ കാര്യാലയം പ്രവര്‍ത്തിക്കുന്നത്‌. 
ചികില്‍സ കഴിഞ്ഞു മടങ്ങുന്ന പാത്രിയര്‍ക്കീസ്‌ ബാവ ദമാസ്‌കസിലേക്കു പോകുന്നില്ല. തന്റെ മുന്‍ഗാമി യാക്കൂബ്‌ തൃതീയന്‍ താമസിച്ചിരുന്ന ബെയ്‌റൂട്ടിലെ ആസ്‌ഥാനത്തേക്കാവും മടക്കം. 1978 ലാണ്‌ അവിടെനിന്നു ദമാസ്‌കസിലേക്ക്‌ ആസ്‌ഥാനം മാറ്റിയത്‌. വി. ദൈവമാതാവിന്റെ ഇടക്കെട്ട്‌ (സൂനോറോ) സ്‌ഥാപിച്ചിട്ടുള്ള ഹോംസിലെ പുരാതനമായ ആശ്രമം അക്രമികള്‍ തകര്‍ത്തു. ഒരുവര്‍ഷം മുമ്പ്‌ ഇടക്കെട്ട്‌ മാറ്റിയതിനാല്‍ നഷ്‌ടപ്പെട്ടില്ല. ആലപ്പോയിലെ പള്ളിക്കും അരമനയ്‌ക്കും കേടുപാടുണ്ട്‌. സുറിയാനി ക്രിസ്‌ത്യാനികളുടെ 400 ല്‍പരം വീടുകള്‍ തകര്‍ത്ത്‌ കൊള്ള നടത്തിയതായാണു റിപ്പോര്‍ട്ട്‌. നിരവധി സുറിയാനി ക്രിസ്‌ത്യാനികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിക്കഴിഞ്ഞു. സിറിയന്‍ ഭരണകൂടം ബാവയോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.