സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 8, 2012

കടമറ്റം സെന്റ് ജോര്‍ജ് പള്ളി: ആരാധനാ സ്വാതന്ത്യ്രം നിഷേധിച്ചതിനു പിന്നില്‍ ഗൂഢാലോചന

കോലഞ്ചേരി. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയിലെ പെരുനാളിന് ഭൂരിപക്ഷം വരുന്ന യാക്കോബായ സമൂഹത്തിന് പ്രദിക്ഷണത്തിനുള്‍പ്പെടെയുള്ള ആരാധനാ സ്വാതന്ത്യ്രം നിഷേധിച്ചതിനു പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. ഏകപക്ഷീയമായ ഉത്തരവുകളിറക്കി പള്ളിയുടെ സമാധാനാന്തരീക്ഷത്തിനു കോട്ടം വരുത്തിയതിന്റെ ഉത്തരവാദിത്തം അധികൃതര്‍ ഏറ്റെടുക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി. വികാരി ഫാ. എല്‍ദോസ് കക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. പ്രിന്‍സ് മരുതനാട്ട്, ട്രസ്റ്റിമാരായ ജോര്‍ജ് കെ. ജോണ്‍, ടി.ജെ. ബാബു, മത്തായി കൊച്ചുകുടി, വര്‍ഗീസ് മണമേല്‍, ചാക്കോ പട്ടംമാട്ടേല്‍, ചാക്കോ ജോയി, ജോസ് പാലത്തുരുത്തേല്‍, ജോയി തെങ്ങനാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.