സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, May 3, 2012

മൂവാറ്റുപുഴ അരമന വിട്ടുകിട്ടാന്‍ യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്ഞം

മൂവാറ്റുപുഴ: യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂവാറ്റുപുഴ അരമന വിട്ടുകിട്ടണമെന്ന് സഭാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൂവാറ്റുപുഴ അരമനപ്പടിയില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാര്‍ , വൈദികര്‍, പള്ളി ഭരണസമിതിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ഥനാ യജ്ഞം നടത്തും. അരമനയില്‍ ഇപ്പോള്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. സഭയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത സഭയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത് ശരിയല്ല. യാക്കോബായ സഭയുടെ ശ്രേഷ്ഠകാതോലിക്കയായിരുന്ന ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ താമസിച്ച് സഭാ ശുശ്രൂഷകള്‍ നടത്തിയ അമരനയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത ഒഴിഞ്ഞുപോകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.