സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, May 3, 2012

ആരാധനാ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്നു: ശ്രേഷ്ഠ ബാവ


കോതമംഗലം: ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്യം അട്ടിമറിക്കപ്പെടുന്നതില്‍ യാക്കോബായ സഭയ്ക്ക് ദുഃഖമുണ്ടെന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കോതമംഗലം മാര്‍തോമ ചെറിയ പള്ളിയിലെ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളെ നശിപ്പിക്കാതെ ഞങ്ങളെ രക്ഷിക്കണമേയെന്നാണ് പ്രാര്‍ത്ഥന. രാജ്യഭരണം നടത്തുന്നവര്‍ക്കും ന്യായാധിപന്മാര്‍ക്കും ഭാഗികമായേ നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമെ പൂര്‍ണമായി നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
പള്ളികള്‍ പൂട്ടിയിട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി നികൃഷ്ടവും പൈശാചികവുമാണെന്ന് ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി. മനുഷ്യജീവിതത്തില്‍ തര്‍ക്കമുണ്ടായാല്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ക്രൈസ്തവ വിശ്വാസം. ഹൈക്കോടതി മധ്യസ്ഥന്മാരെ നിയോഗിച്ച് തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിട്ടും മറുഭാഗം തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തര്‍ക്കങ്ങള്‍ ഉള്ളിടത്ത് ജനഹിത പരിശോധന നടത്തി പള്ളികള്‍ ഏല്പിച്ചുകൊടുക്കാമെന്നും ബാവ പറഞ്ഞു. എന്നാല്‍, ഒരുവിഭാഗം പള്ളികളുടെ സംരക്ഷണത്തിനായി കോടികള്‍ നഷ്ടപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് നേരിടുകയും അടിച്ചൊതുക്കുകയുമാണ് ചെയ്യുന്നത്. പഴന്തോട്ടം പള്ളിയിലെ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികളുടെ ശവങ്ങള്‍ക്ക് മീതെ കൂടി മാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബാവ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ്, ചെറിയ പള്ളി വികാരി ഫാ. മനു മാത്യു കാരിപ്ര എന്നിവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.