സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 1, 2012

കത്തീഡ്രല്‍ പ്രഖ്യാപനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം .


രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി (പിറവം സെന്റ്‌  മേരീസ്‌ യാക്കോബായ സുറിയാനി പള്ളി) യില്‍  ഓര്‍ത്തഡോക്സ്  വിഭാഗത്തിനു  കത്തീഡ്രല്‍ പ്രഖ്യാപനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം   
പിറവം വലിയ പള്ളിയില്‍ കത്തീഡ്രല്‍ പ്രഖ്യാപനം സംബന്ധിച്ചുണ്ടായ  തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായി. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ധാരണയായത്. ധാരണയനുസരിച്ച് പള്ളിയുടെ എതിര്‍വശം ( മെയിന്‍ റോഡിനു അപ്പുറം) മൃഗാശുപത്രിയുടെ മുന്‍പിലുള്ള ഗ്രൗണ്ടില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കുര്‍ബ്ബാന ചൊല്ലുവാന്‍ യാക്കോബായ സഭ അനുമതി നല്‍കി. "പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയ്ക്ക് " രേഖാമൂലം തന്ന അപേക്ഷയിലാണ് തീരുമാനം. കത്തീഡ്രല്‍ പ്രഖ്യാപനത്തിന് ഓര്‍ത്തഡോക്സ് വിഭാഗത്തിനു അനുമതി കൊടുത്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണന്നു പള്ളി ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ പറഞ്ഞു.ഇത്തരം വാര്‍ത്ത കൊടുത്തമാധ്യമങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതായി ട്രസ്റ്റി പറഞ്ഞു.ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും പള്ളി കോബൌണ്ടില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല എന്നും എഗ്രിമെന്റില്‍ ഉണ്ട്. കൂടാതെ ഇത് സ്റ്റാറ്റസ്കോ ആയി പരിഗണിക്കുകയില്ലന്നും ഉണ്ട്. 
ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചു കത്തീഡ്രല്‍ പ്രഖ്യാപനം നടത്തുമെന്നു പ്രചരിപ്പിച്ചാല്‍ എന്ത് വില കൊടുത്തും തടയുമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു, കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി. പി.വര്‍ഗീസ്‌ എന്നിവര്‍ പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.