സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 1, 2012

ഇടവകാംഗങ്ങളെ ആദരിച്ചു

കൂത്താട്ടുകുളം. വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ 75 വയസ്സ് പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആദരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ 75 വയസ്സ് പിന്നിട്ട 155 പേര്‍ക്ക് മംഗളപത്രവും പൊന്നാടയും സമര്‍പ്പിച്ചു. ഫാ. പോള്‍ പീച്ചിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ വികാരി ഫാ. കെ.ജെ. തോമസിന്റെ ഫോട്ടോ, മന്ത്രി അനാച്ഛാദനം ചെയ്തു. 
കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്‍സണ്‍, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അലക്സാണ്ടര്‍, ബേബി കൊച്ചുവിരുപ്പില്‍, കെ.എ. തോമസ്, പി.സി. യോഹന്നാന്‍, വില്‍സണ്‍ മാത്യു, എന്‍.സി. ഏലിയാമ്മ, ജോമോന്‍ കണ്ടത്തില്‍, പോള്‍ പുന്നത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.