തീര്‍ഥാടനകേന്ദ്രമായ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാളി നോടനുബന്ധിച്ചു പള്ളിക്കര കത്തീഡ്രല്‍ യൂത്ത്അസോസിയേഷന്‍ പ്രിസിദ്ധികരണമായ സ്നേഹദീപം പൗലോസ് മോര്‍ ഐറേനിയോസ് തിരുമാനി പ്രകാശനം ചെയ്യുന്നു.
കിഴക്കമ്പലം: പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ പരിശുദ്ധന്‍മാരുടെ പെരുന്നാള്‍ സമാപിച്ചു. രാവിലെ 8.30 ന് കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു.
വികാരി ഫാ. ബാബു വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്, ഫാ. ഇ.സി.വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. അബ്രാഹം കൂളിയാട്ട്, ഫാ. ജേക്കബ് കൂളിയാട്ട്, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. ചിറ്റനാട് കുരിശിങ്കലേക്ക് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നടത്തിയ നേര്‍ച്ചസദ്യയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.
No comments:
Post a Comment