സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 19, 2012

ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ അഖണ്ട പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.

ജില്ലാ കലക്ടര്‍ ഏകപക്ഷീയമായി ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു പിറവത്ത് ഇന്ന് വൈകിട്ട് യാക്കോബായ വിശ്വാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനം.
ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും അഭി തിരുമേനിമാരും ചേര്‍ന്ന് സന്ധ്യ നമസ്ക്കാരം നടത്തുന്നു.
പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഗ്രൗണ്ടില്‍  ജില്ലാ കലക്ടര്‍ ഏകപക്ഷീയമായി ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കത്തീഡ്രലിന്റെ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍  അഖണ്ട പ്രാര്‍ത്ഥനാ യെഞ്ഞ്ജം   ആരംഭിച്ചു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ്, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, അഭി. അലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത,സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും സംബന്ധിക്കുന്നു. 
കലക്ടറുടെ നടപടിയില്‍ പ്രതിഷേദിച്ചു ഇന്ന് രാവിലെ മുതല്‍ യാക്കോബായ സഭ പിറവത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇടവക മെത്രാപ്പോലിത്ത പറഞ്ഞു.  വിവിധ പള്ളികളില്‍ നിന്നായി അനേകം വിശ്വാസികള്‍ പള്ളിയിലേയ്ക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. പിറവത്ത് വന്‍ പോലീസ് സന്നാഹം ആണ് ക്യാമ്പ്‌ ചെയ്യുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.