സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, April 20, 2012

പള്ളി കവാടങ്ങള്‍ അടച്ച് യാക്കോബായ സഭ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി

പിറവം: പിറവം വലിയപള്ളിയെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കുന്നതിന്‍റെ പേരില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയാല്‍ തടയാനായി പ്രവേശന കവാടങ്ങള്‍ ഉപരോധിച്ച് യാക്കോബായ സഭ  പ്രാര്‍ഥനായജ്ഞം തുടങ്ങി. ബുധനാഴ്ച രാത്രി ആരംഭിച്ച ഉപരോധം വ്യാഴാഴ്ചയാണ് പ്രാര്‍ത്ഥനായജ്ഞമാക്കിയത്.
21നാണ് കത്തീഡ്രല്‍ മൈതാനിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഓര്‍ത്തഡോക്‌സ് പക്ഷം പോലീസ് സംരക്ഷണയില്‍ പള്ളിയില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതാണ് ബുധനാഴ്ച രാത്രി വിശ്വാസികള്‍ പോലീസിനെ തടയാനിടയാക്കിയത്. പള്ളിയുടെ കവാടം കടന്നെത്തിയ പോലീസ് വാഹനത്തെ വിശ്വാസികള്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വിശ്വാസികള്‍ കവാടം ഉപരോധിച്ച് അവിടെ പ്രാര്‍ഥന തുടങ്ങിയത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവരും മറ്റ് മെത്രാപ്പോലീത്തമാരായ ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ്, ഏലിയാസ് മാര്‍ജൂലിയോസ്,സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വലിയപള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിങ് സമിതിയംഗങ്ങളായ , ബിബി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം വേലികെട്ടിയും വാഹനങ്ങള്‍ കുറുകെയിട്ടും തടഞ്ഞിരിക്കുകയാണ്.

1 comment:

Anonymous said...

We are with you and Bava....

Anthokya malankara bandham neenal vazhatte....

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.