സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 19, 2012

വിശ്വാസികള്‍ പോലീസിനെ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവത്ത് ഹര്‍ത്താല്‍

രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍  പോലീസ് അതിക്രമം - വിശ്വാസികള്‍ പോലീസിനെ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവത്ത് ഹര്‍ത്താല്‍ 
രാത്രി പത്തു മണിയോടെ പിറവം പള്ളി ഗ്രൌണ്ട് ഏറ്റെടുക്കുന്നതിനായി വന്ന കെ എപി ക്കാരുല്‍പ്പടെയുള്ള വന്‍ പോലീസ് സംഘത്തെ ഇടവക  അംഗങ്ങളായ വിശ്വാസികള്‍ തടയുകയും , ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. സംഭവം അറിഞ്ഞു  പള്ളിയില്‍ എത്തിച്ചേര്‍ന്ന നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയുടെ മെയിന്‍ കവാടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനാ യെന്‍ന്ജ്ജം ആരംഭിക്കുകയും ചെയ്തു.സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലനും അനേകം വൈദീകരും പള്ളിയില്‍ എത്തിച്ചേര്‍ന്നു. സംഭവം അറിഞ്ഞു നൂറു കണക്കിന് വിശ്വാസികളാണ് പള്ളിയിലേയ്ക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
കൊച്ചി: ര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവം വലിയപള്ളി പാരിഷ് ഹാള്‍ ഗ്രൗണ്ടില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയ നടപടി പക്ഷപാതപരമാണെന്ന് യാക്കോബായ വിഭാഗം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച ഏഴിന്‍മേല്‍ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയ കളക്ടറുടെ നടപടി നിയമലംഘനമാണ്. സഭാതര്‍ക്കം സംബന്ധിച്ച് ഏത് മധ്യസ്ഥന്റെ മുമ്പിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.
നിലവിലെ കോടതിവിധികളും തത്സ്ഥിതിയും അവഗണിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയത്. മാനേജിങ് ട്രസ്റ്റി, പള്ളി വികാരി എന്നിവരുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ നടപടി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 12ന് വിളിച്ച യോഗത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പങ്കെടുത്തുവെന്ന കലക്ടറുടെ വാദം തെറ്റാണ്. പള്ളിയുടെ കൈവശക്കാരനായ ട്രസ്റ്റിയെ യോഗവിവരം അറിയിച്ചില്ല. യോഗതീരുമാനങ്ങളുടെ പകര്‍പ്പ് പള്ളിക്ക് നല്‍കിയതുമില്ല.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്ത നടപടി കോടതിയലക്ഷ്യമാണ്.
1974 മുതല്‍ നിലവിലുള്ള കേസുകളില്‍ ഒരു കോടതിയും അനുവദിക്കാത്ത ആനുകൂല്യമാണ് കലക്ടര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിയതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
കലക്ടറുടെ നടപടിക്കെതിരെ 21ന് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ നോക്കിനില്‍ക്കാന്‍ സഭയ്ക്കാവില്ലെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്വത്തുക്കളും കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി ബിജു വര്‍ഗീസ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ കെ.എ. ജോണ്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane............

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.