സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, April 8, 2012

ഈസ്റ്റെര്‍ ആശംസകള്‍ ...

മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചു തന്ന നിത്യരകഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി വീണ്ടും ഒരു ഉയിര്‍പ്പ് തിരുന്നാള്‍ .. 
 ഈസ്റ്റെര്‍
കുരിശില്‍  തറയ്ക്കപ്പെട്ടു മരിച്ചതിന്റെ മൂന്നാം നാള്‍  യേശുക്രിസ്തു  മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ക്രിസ്താനികള്‍  ഈസ്റ്റര്‍  ആയി ആചരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍  ആഘോഷിക്കുന്നത്. അമ്പതു  ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പാചണത്തിന്റെ (lent) അവസാനവും ഈസ്റ്റര്‍  ദിനത്തിലാണ്.വര്‍ഷം  തോറും നിശ്ചിത തീയതിയില്‍ ആഘോഷിക്കുന്നതിനു പകരം ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചു കണക്കാക്കപ്പെടുന്ന ഒരു ഞായറാഴ്ചയാണ് ഈസ്റ്റര്‍  ആചരിക്കുന്നത്. അതിനാല്‍  ഇത് മാറ്റപ്പെരുന്നാള്‍    (moveable feasts) എന്ന വിഭാഗത്തില്‍  പെടുന്നു. മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൌര്‍ണ്ണമി (full moon) നാളിനു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. അതായത് മാര്‍ച്ച്‌   22 നും ഏപ്രില്‍  25 നും ഇടയില്‍  വരുന്ന ഞായറാഴ്ച്ച. ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍  ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍  ആണ്, എ.ഡി. 325 ല്‍  ഈസ്റ്റെര്‍  ആഘോഷം ഞായറാഴ്ചയായി തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി പ്രഖ്യാപിക്കുകയായിരുന്നു.
ഓശാന ഞായറോടു കൂടി ക്രൈസ്തവര്‍  വിശുദ്ധവാരം ആരംഭിക്കുകയാണ്. തുടര്‍ന്നുള്ള ഒരാഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മാചരണത്തിന്റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.