സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 11, 2012

യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന നേതൃത്വം യോഗം

യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന നേതൃത്വം യോഗം പിറവം വലിയ പള്ളിയില്‍ വച്ച് നടന്നു. യൂത്ത് അസോസിയേഷന്‍ മുന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത യോഗം ഉദ്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ വര്‍ഗീസ്‌ പനച്ചിയില്‍,ഫാ.ജയിംസ് ചാലപ്പുറം, ഫാ ഷിജു, കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ,കേന്ദ്ര വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ, കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ പോള്‍ പറവൂര്‍, റെജി.പി.വര്‍ഗീസ്‌,ബൈജു മാത്താറ   കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ജോണ്‍സന്‍ പുത്തന്‍കുരിശു എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി അനേകം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
തുടര്‍ന്ന് ആധ്യാത്മിക പ്രസ്ഥാനങ്ങളും പുത്തെന്‍ സംസ്കാരവും എന്നാ വിഷയത്തില്‍ അഭി മെത്രാപ്പോലിത്ത ക്ലാസ്സ്‌ എടുത്തു.
പുതിയ സംസ്കാരങ്ങള്‍ 3 തരം ഉണ്ടന്നും, അത് ഏതെന്നു അഭി തിരുമേനി വിശദ്ധീകരിച്ചു.
1) culture of show
2)culture of utility ( use & throw culture)
3)culture of amassing ( പിടിച്ചെടുക്കുന്ന സംസ്കാരം)
ഈ 3 പുതിയ സംസ്കാരങ്ങളും പഴയ മൂല്യങ്ങളെ നശിപ്പിക്കുന്നു.

ആധുനികവത്കരണത്തിനോടൊപ്പം പ്രകൃതിയോട് ഇഴകിചെര്‍ന്നുള്ള ഒരു സംസ്കാരം നാം വളര്‍ത്തിയെടുത്തില്ലെങ്കില്‍ മാനവികതയുടെ നാശത്തിനു തന്നെ അത് കാരണമാകുമെന്ന് തിരുമേനി മുന്നറിയിപ്പ് നല്‍ക.
മറ്റുള്ളവര്‍ പറയുന്നതുപോലെ നമ്മുടെ പൂര്‍വികന്മാര്‍ പണിത പള്ളികള്‍ വിട്ടുകൊടുത്തു പുതിയ പള്ളികള്‍ പണിതുകൂടെ എന്ന് ചോദിക്കുന്നവര്‍ ഒന്ന് മനസിലാക്കണം, ആ പള്ളികള്‍ പണിയപെട്ടിട്ടുള്ളത് വെറും കല്ലുകൊണ്ടോ സിമെന്‍റ് കൊണ്ടോ മാത്രമല്ല പൂര്‍വികന്മാരുടെ വിശ്വാസത്തീക്ഷ്ണതയിലാണ്. തലമുറ തലമുറ കൈമാറി ആ വിശ്വാസം കെടാതെ നമ്മള്‍ സൂക്ഷിക്കണം .വിശ്വാസത്തില്‍ കേട്ടിപടുത്തുയര്‍ത്തിയ സഭയെ ഒരു ബാഹ്യശക്തികള്‍ക്കും തകര്‍ക്കാനാവില്ല.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.