സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 18, 2012

പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടി പ്രതിഷേധാര്‍ഹം. - യാക്കോബായ യൂത്ത് അസോസിയേഷന്‍.

ബിജു സ്കറിയ 
പഴന്തോട്ടം: പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളി കളഞ്ഞതിന്റെ അടിസ്ഥാനത്തില്‍പള്ളി പൂര്‍ണ്ണമായും യാക്കോബായ സഭയുടെ കീഴില്‍ ആണ്.അവിടെ നിലവില്‍ ഒരു കോടതിവിധിയും സര്‍ക്കാര്‍ നടപ്പിലാക്കെണ്ടതില്ല.ഓര്‍ത്തഡോക്സ് വിഭാഗം പോലും സംഘര്‍ഷത്തിനു വരാത്ത സാഹചര്യത്തില്‍ ആരുടെ അജണ്ടയാണ് ഇന്നലെ പഴന്തോട്ടം പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ ശവസംസ്ക്കര ശുശ്രൂക്ഷ തടഞ്ഞുകൊണ്ട്‌ പോലീസ് നടപ്പിലാക്കിയതന്നു വ്യക്തമാക്കണമെന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ആവശ്യപെട്ടു.സഭ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ ലാത്തി ചാര്‍ജ് ചെയ്ത പോലിസ് നടപടിയ്ക്ക് സര്‍ക്കാര്‍ വ്യക്തമായി ഉത്തരം പറയേണ്ടി വരും.
പള്ളി പൂട്ടുകയോ മറ്റു യാതൊരുവിധ നിയമ നടപടിയോ എടുത്തിട്ടില്ലന്നു കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ല കലക്ടര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഇടയനാല്‍ തോമസിന്റെ മൃദദേഹവുമായി ബന്ധുക്കള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ഗേറ്റ് അടച്ചു പോലിസ് തടയുകയായിരുന്നു. യാക്കോബായ സഭയുടെ ചാപ്പലിലെയ്ക്ക് കയറണ മെങ്കിലും ഈ ഗേറ്റ് ലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ പോലിസ് വിശ്വാസികളെ ഗേറ്റിനു മുന്‍പില്‍ തടഞ്ഞത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു പള്ളി പൂട്ടിക്കാനാണന്നും ബിജു സ്കറിയ പറഞ്ഞു. പിറവം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ യാക്കോബായ പള്ളികള്‍ പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാം എന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ മോഹം ചേര്‍ത്തു തോല്‍പ്പിക്കാന്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഞ്ഞ്ജാബദ്ധരാണന്നും സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.

1 comment:

Boby Thachamattam said...

പ്രിയപ്പെട്ട ബിജു സ്‌കറിയ,
യാക്കോബായക്കാരനായ അനൂപ് മന്ത്രിയായിട്ട് വന്ന ശേഷം ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കാത്തിരിക്കേണ്ട. പകരം നമ്മുടെ സഭയ്ക്കും സുന്നഹദോസിനും ഏറെ പ്രിയപ്പെട്ട, സഭയുടെ സല്‍പുത്രന്‍ ബെന്നി ബെഹനാന്‍ എം.എല്‍.എയോട് വിവരം പറയുക.
ഇന്ന് ഉമ്മന്‍ചാണ്ടി കൈയാളുന്ന ആഭ്യന്തര വകുപ്പില്‍ ഒരു ഈച്ച അനങ്ങണമെങ്കില്‍ അത് ബെന്നി ബഹന്നാന്‍ അറിയണം എന്നതാണ് സ്ഥിതി. ഉമ്മന്‍ ചാണ്ടിക്കും താന്‍ കഴിഞ്ഞാല്‍ ചൂണ്ടിക്കാണിക്കാനുള്ള വിശ്വസ്തനും സഭയുടെ ഈ സത്പുത്രന്‍ തന്നെ. നമ്മുടെ പള്ളികളില്‍ പോലീസ് കയറി അക്രമം കാട്ടിയാല്‍ അതു അദ്ദേഹം അറിയാതെയിരിക്കാന്‍ വഴിയില്ല.
ജില്ലാ കളക്ടര്‍ കൂടി സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകും. അതു കൊണ്ട് യൂത്ത് അസോസിയേഷന്‍ നേതാക്കള്‍ സുന്നഹദോസ് സെക്രട്ടറിയെ വിവരങ്ങള്‍ ധരിപ്പിച്ച് ഉമ്മന്‍ ചാണ്ടി രണ്ടാമന്‍ അഥവാ ബെന്നി ബഹനാനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കുക. സഭയുടെ സത്പുത്രന് അടുത്ത ഇലക്ഷനിലും വിജയിക്കേണ്ടേ... യാക്കോബായക്കാര്‍ വോട്ടു ചെയ്യേണ്ടേ.... മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. കാര്യം നടക്കും.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.