സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 14, 2012

തീവണ്ടി യാത്രാക്കൂലി കൂട്ടി

  • കേരളത്തിന് രണ്ടു ട്രെയിന്‍ : ബാംഗ്ലൂര്‍ - കൊച്ചുവേളി (പ്രതിദിനം), കൊച്ചുവേളി - യശ്വന്ത്പൂര്‍(പ്രതിവാരം)
  • കേരളത്തിന് രണ്ടു മെമു സര്‍വീസുകള്‍
  • ശബരിമല-ചെങ്ങന്നൂര്‍, കാഞ്ഞങ്ങാട് പാണത്തൂര്‍ പാതകള്‍ക്ക് അനുമതി
  • കൊല്ലങ്കോട്-തൃശ്ശൂര്‍, ബാലരാമപൂരം-വിഴിഞ്ഞംപാതകള്‍ക്ക് സര്‍വ്വേ
  • അങ്ങാടിപ്പുറം-ഒറ്റപ്പാലം, ചെങ്ങന്നൂര്‍ തിരുവനന്തപുരം പാതകള്‍ക്ക് സര്‍വ്വേ
  • കോട്ടയത്ത് കോച്ച് ടെര്‍മിനല്‍
  • കേരളത്തിന് രണ്ടു മെമു സര്‍വീസുകള്‍
  • നേമത്ത് പുതിയ ടെര്‍മിനലിന് സര്‍വെ
  • കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉടന്‍ പൂര്‍ത്തീകരിക്കും
  • ചേര്‍ത്തല വാഗണ്‍ ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കും
  • തിരു-കാസര്‍ഗോഡ് അതിവേഗ പാത: ചര്‍ച്ച തുടരുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: മന്ത്രി ദിനേശ് ത്രിവേദിയുടെ ആദ്യ റെയില്‍വെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ക്ലാസുകളിലെയും തീവണ്ടി യാത്രാക്കൂലി ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു മുതല്‍ 30 പൈസ വരെയാണ് നിരക്ക് വര്‍ദ്ധന. പാസഞ്ചര്‍ തീവണ്ടികളിലെയും സബര്‍ബന്‍ ട്രെയിനുകളിലെയും യാത്രാക്കൂലി കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. മെയില്‍ ട്രെയിനുകളില്‍ കിലോമീറ്ററിന് മൂന്ന് പൈസ വര്‍ദ്ധനയുണ്ടാവും. എക്‌സ്പ്രസ് തീവണ്ടികളിലെ യാത്രാക്കൂലി കിലോമീറ്ററിന് അഞ്ചുപൈസ വര്‍ദ്ധിക്കും.
എ.സി ചെയര്‍കാര്‍, ത്രീടയര്‍ എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് പത്തു പൈസയും, എ.സി ടൂ ടയര്‍ നിരക്കില്‍ 15 പൈസയും, ഫസ്റ്റ് ക്ലാസ് നിരക്കില്‍ കിലോമീറ്ററിന് 30 പൈസയും വര്‍ദ്ധനയുണ്ടാവും. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നു രൂപയില്‍നിന്ന് അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കും. വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് മറ്റു ട്രെയിനുകളില്‍ യാത്രാസൗകര്യം ഒരുക്കും എന്നത് ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശമാണ്. ഈ പദ്ധതി ഈവര്‍ഷംതന്നെ നടപ്പാക്കും.
കേരളത്തിന് രണ്ട് പുതിയ തീവണ്ടികളും മെമു സര്‍വീസുകളും അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ - കൊച്ചുവേളി പ്രതിദിന ട്രെയിന്‍, കൊച്ചുവേളി - യശ്വന്ത്പൂര്‍ പ്രതിവാര ട്രെയിന്‍ എന്നിവയാണ് പുതുതായി കേരളത്തിന് ലഭിച്ചത്. ചെന്നൈ - ഷൊര്‍ണൂര്‍ - മംഗലാപുരം എക്‌സ്പ്രസ് എല്ലാ ദിവസവുമാക്കും. മംഗലാപുരം - പാലക്കാട് എക്‌സ്പ്രസ് കോയമ്പത്തൂര്‍വരെ നീട്ടി. നിസാമുദീന്‍ - കന്യാകുമാരി എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കി. എറണാകുളം - തൃശ്ശൂര്‍, പാലക്കാട് - കോയമ്പത്തൂര്‍ - ഈറോഡ് എന്നിവയാണ് കേരളത്തിന് ലഭിച്ച മെമു സര്‍വീസുകള്‍. കോട്ടയത്തും നേമത്തും കോച്ച് ടെര്‍മിനലുകള്‍ സ്ഥാപിക്കും. കൊല്ലത്തെ പരവൂര്‍ മാതൃകാ സ്റ്റേഷനായി ഉയര്‍ത്തും. 72 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്ലാറ്റ് കേരളത്തില്‍ സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
റെയില്‍ സുരക്ഷയ്ക്ക് സ്വതന്ത്ര അതോറിറ്റി രൂപവത്കരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി. അനില്‍ കക്കോദ്കറിന്റെ നേതൃത്വത്തില്‍ ആയിരിക്കും അതോറിറ്റി. അഞ്ച് വര്‍ഷത്തിനകം ആളില്ലാത്ത ലെവല്‍ ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കും. ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാന്‍ റെയില്‍ - റോഡ് സെപ്പറേഷന്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. സുരക്ഷ, ആധുനികവത്കരണം, തിരക്ക് ഒഴിവാക്കല്‍ എന്നിവയ്ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്.
റെയില്‍വെയുടെ ആധുനികവത്കരണത്തിനാവും 12 ാം പദ്ധതിയില്‍ മുന്‍തൂക്കം. 7.35 ലക്ഷം കോടി രൂപ 12 ാം പദ്ധതിയില്‍ റെയില്‍വെയുടെ ആധുനികവത്കരണത്തിനായി നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പറയുന്നു. 1.92 ലക്ഷം കോടി ആയിരുന്നു 11 ാം പദ്ധതിയിലെ വിഹിതം. സുരക്ഷയ്ക്ക് മാത്രമായി 16,842 കോടിരൂപ നീക്കിവയ്ക്കും. തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തും. റെയില്‍വെ സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും വിമാനത്താവളങ്ങളുടെ മാതൃകയില്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 19,000 കിലോമീറ്റര്‍ റെയില്‍പ്പാത നവീകരിക്കുമെന്നും ബജറ്റ് പറയുന്നു.
റെയില്‍വെ ബജറ്റ് ഒറ്റനോട്ടത്തില്‍
കോട്ടയത്ത് കോച്ച് ടെര്‍മിനല്‍
നേമത്ത് പുതിയ ടെര്‍മിനലിന് സര്‍വെ
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉടന്‍ പൂര്‍ത്തീകരിക്കും
19,000 കിലോമീറ്റര്‍ പാളം നവീകരിക്കും
ഡല്‍ഹികൊല്‍ക്കത്ത റൂട്ടില്‍ അതിവേഗ ട്രെയിന്‍
11,250 റെയില്‍പാലങ്ങള്‍ നവീകരിക്കും
100 സ്‌റ്റേഷനുകള്‍ വിമാനത്താവള നിലവാരത്തിലാക്കും
ആളില്ലാ ലെവല്‍ക്രോസ് ഇല്ലാതാക്കും
ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം വ്യാപകമാക്കും
സ്വതന്ത്രസുരക്ഷാ അതോറിറ്റി രൂപീകരിക്കും
പിന്നാക്ക മേഖലകളെ റെയില്‍ വഴി ബന്ധിപ്പിക്കും
ആധുനീകരണ പദ്ധതിക്ക് സാം പിട്രോഡ കമ്മിറ്റി
സുരക്ഷാ അതോറിറ്റിക്ക് കക്കോദ്കര്‍ കമ്മിറ്റി
85 പുതിയ റെയില്‍വേ ലൈനുകള്‍
നാല് മീറ്റര്‍ ഗേജ് ലൈനുകള്‍ ബ്രോഡ് ഗേജാക്കും
709 കി.മീ. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും
6500 കി.മീ. റെയില്‍പാത വൈദ്യുതീകരിക്കും
പാളങ്ങളുടെ നവീകരണത്തിന് 6467 കോടി
14 പുതിയ ലൈനുകള്‍ക്കായി സര്‍വേ
മധ്യപ്രദേശില്‍ ഡീസല്‍ എഞ്ചിനായി ഫാക്ടറി
ബിഹാറില്‍ നിന്ന് നേപ്പാളിലേക്ക് പുതിയ ലൈന്‍

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.