സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 14, 2012

കുരിശിന്റെ മഹത്വവുമായി പാതിനോമ്പ്

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്.വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസിലാക്കി തരുന്നു. 
പഴയനിയമത്തില്‍ സംഖ്യാപുസ്തകത്തില്‍, സര്‍പ്പങ്ങളെ ഉപയോഗിച്ചു ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന സംഭവം വായിക്കാം. പാതിനോമ്പാചരണവും ഇൌ സംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കാം.
''എദോംദേശം ചുറ്റിവളഞ്ഞു പോകുവാന്‍ അവര്‍ ഹോര്‍പര്‍വതത്തില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടു; വഴിക്കു വച്ചു ജനങ്ങള്‍ അക്ഷമരായി. ജനങ്ങള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. 'ഇൌ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ ഇൌജിപ്തില്‍ നിന്നു കൊണ്ടു പോന്നത് എന്തിന്? ഇവിടെ ഭക്ഷണവും ഇല്ല, വെള്ളവുമില്ല; ഇൌ കെട്ട ഭക്ഷണം ഞങ്ങള്‍ക്കു വെറുപ്പാണ്.
അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയച്ചു. സര്‍പ്പദംശനം ഏറ്റ് അനേകം ഇസ്രയേലികള്‍ മരിച്ചു. ജനങ്ങള്‍ മോശയുടെ അടുത്തു ചെന്നു പറഞ്ഞു: 'ഞങ്ങള്‍ പാപം ചെയ്തു, കാര്‍ത്താവിനും അങ്ങേക്കും എതിരായി സംസാരിച്ചു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നു നീക്കി കളയാന്‍ കര്‍ത്താവിനോട് അങ്ങു പ്രാര്‍ഥിക്കണമേ.
അപ്പോള്‍ മോശ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. കര്‍ത്താവ് അരുള്‍ചെയ്തു. 'ഒരു ഉഗ്രസര്‍പ്പത്തെ ഉണ്ടാക്കി ഒരു തണ്ടിന്‍മേല്‍ ഉയര്‍ത്തിവയ്ക്കുക. സര്‍പ്പദംശനം എതിര്‍ക്കുന്നവന്‍ അതു കണ്ടാല്‍ ജീവിക്കും. മോശ അപക്രാരം ചെയ്തു. ( സംഖ്യ 21: 4-9)
മരുഭൂമിയില്‍ മോശ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവമാണ് പാതിനോമ്പ് ദിനത്തില്‍ വീണ്ടും അനുസ്മരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇങ്ങനെ പറയുന്നു: '' മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ അങ്ങനെ, തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (യോഹന്നാന്‍ 3: 15)
മോശയുണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശു മരണവും ഉത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വി. കുര്‍ബാനയ്ക്കിടെ ദേവാലയത്തിന്റെ മധ്യത്തില്‍ കുരിശു സ്ഥാപിക്കുന്നു. പാതിനോമ്പിന്റെ തലേദിവസമുള്ള സന്ധ്യാ നമസ്കാരത്തിനിടെയാണ് കുരിശു സ്ഥാപിക്കുന്നത്. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതു പോലെ കുരിശിനെ നോക്കി പ്രാര്‍ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഒാര്‍മവരുന്നു.
മിശിഹായുടെ കൂടെ വസിക്കാനുള്ള ദിവസങ്ങളാണു നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങള്‍. ഇൌ ദിവസങ്ങളില്‍ ചെയ്തു പോയ തെറ്റുകളെ കുറിച്ചോര്‍ത്തു പശ്ചാത്തപിക്കാനും ദൈവത്തിലേക്കു തിരികെ വരാനുമാണ് നാം ശ്രമിക്കേണ്ടത്.
''നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു കുരിശിന്റെ സന്ദേശം ഭോഷത്തമാണ്; രക്ഷയുടെ വഴിയിലൂടെ ചരിക്കുന്നവര്‍ക്കാകട്ടെ, അതു ദൈവത്തിന്റെ ശക്തിയത്രേ. (1 കോറിന്തോസ് 18)
പാതിനോമ്പ് ദിനത്തില്‍ വായിക്കേണ്ട ബൈബിള്‍ ഭാഗങ്ങള്‍
മത്തായി 17: 22-27
യോഹന്നാന്‍ 3 : 13-21
സംഖ്യ 21: 4-9
സങ്കീര്‍ത്തനം 34: 1-9,
അപ്പസ്തോലിക പ്രവര്‍ത്തനം 15: 22-33
2 കോറിന്തോസ് 9: 1-15 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.