സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 16, 2012

സ്വീഡന്‍ യുവജന പ്രസ്‌ഥാന പ്രവര്‍ത്തകര്‍ക്ക്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ സ്വീകരണം നല്‍കി

കൊച്ചി: ആകമാന സുറിയാനി സഭയുടെ സ്വീഡന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മെല്‍ത്തോ ദായി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക്‌ കരിങ്ങാച്ചിറ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സ്വീകരണം നല്‍കി. തുടര്‍ന്നു സഭയിലെ ഭക്‌തസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഹസാക്കി ആര്‍ച്ച്‌ ബിഷപ്പ്‌ ഒസ്‌താത്തിയോസ്‌ മത്തറോഹം, അഭി.കുര്യാക്കോസ്‌ മോര്‍ ദീയസ്‌കോറോസ്‌, അഭി.ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌, അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ആരാധനയില്‍ നിന്നും അകന്നുപോകുന്ന യുവജനതയെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മെല്‍ത്തോ ദായി എന്ന സംഘടനയുടെ വിവിധ ലക്ഷ്യങ്ങള്‍ മനസിലാക്കാനും മലങ്കര സഭയുടെ ഭക്‌തസംഘടനയായ യൂത്ത്‌ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുന്നതിനുമായാണ്‌ ചര്‍ച്ച സംഘടിപ്പിച്ചത്‌. സ്വീഡനില്‍ നിന്നും പതിനൊന്നംഗസംഘമാണ്‌ എത്തിയിരിക്കുന്നത്‌. ഫാ. ഷമ്മി ജോണ്‍, ഫാ. റോയി പോള്‍, ഫാ. വര്‍ഗീസ്‌ പുലയത്ത്‌, ഫാ. ബിജു കൊച്ചുപറമ്പില്‍, ഫാ. സക്കറിയ ഓണേരില്‍, യൂത്ത്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സ്‌കറിയ, പി.പി. തങ്കച്ചന്‍, ഷെവലിയാര്‍ സി.എ. വര്‍ഗീസ്‌, മാത്യു കുഴല്‍നാടന്‍, കൊച്ചി ഭദ്രാസന യൂത്ത്‌ സെക്രട്ടറി ബൈജു മാത്താറ,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു  ജോസ്‌ സ്ലീബ, അമ്മിണി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.