സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 17, 2012

പ്രാര്‍ത്ഥന പരിവര്‍ത്തനത്തിലേക്ക് നയിക്കും -സഖറിയാസ് മാര്‍ പോളി കാര്‍പ്പസ്


കോതമംഗലം: സമൂഹവും വ്യക്തികളും സ്വന്തം കഴിവിനെ മാത്രം ആശ്രയിക്കാതെ ദൈവിക പ്രാര്‍ഥനയില്‍ കൂടി മുഴുകണമെന്ന് അഭി.സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. മാര്‍തോമാ ചെറിയപള്ളി അങ്കണത്തില്‍ നടന്നുവരുന്ന കോതമംഗലം കണ്‍വെന്‍ഷനില്‍ മൂന്നാംദിവസം ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ സുഖവും പ്രതാപവും മുനഷ്യനെ കൂടുതല്‍ തിന്മയിലേക്ക് നയിക്കുകയാണ്. പ്രാര്‍ത്ഥനയിലൂടെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.കുടുംബങ്ങളില്‍ ദൈവവചനം പഠിക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുമെന്ന് മുഖ്യപ്രഭാഷകനായ പ്രെഫ. സാബു ഡി. മാത്യു അഭിപ്രായപ്പെട്ടു. ദിവസേന ഹൈറേഞ്ച് മേഖലയില്‍ നിന്നും വിവിധ പള്ളികളില്‍ നിന്നും പതിനായിരത്തോളം വിശ്വാസികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നത്.കണ്‍വെന്‍ഷനില്‍ ശനിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന അഭി.സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.വൈകീട്ട് 6.15ന് ആമുഖസന്ദേശം  അഭി. ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയും ഏഴിന് സുവിശേഷപ്രസംഗം പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും നടത്തും. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.