സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, March 1, 2012

പൂച്ചെണ്ടുമായി കണിയാംപറമ്പിലച്ചന്‍; മധുരം നല്‍കി എം.എ. ബേബി


മുളന്തുരുത്തി: സുറിയാനി ഭാഷാ പണ്ഡിതനും മലങ്കര മല്‍പ്പാനും യാക്കോബായ സുറിയാനി സഭയുടെ പ്രഥമ ആര്‍ച്ച്‌ കോറെപ്പിസ്‌കോപ്പയുമായ ഡോ. കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പയെ മുന്‍മന്ത്രി എം.എ. ബേബി സന്ദര്‍ശിച്ചു. 100-ാം ജന്മദിനം ആഘോഷിക്കുന്ന കണിയാംപറമ്പിലച്ചന്‌ ആശംസകള്‍ നേരാന്‍ മധുരവുമായെത്തിയ എം.എ. ബേബിയെ പൂച്ചെണ്ടു നല്‍കിയാണ്‌ കണിയാംപറമ്പിലച്ചന്‍ എതിരേറ്റത്‌. ഇന്നലെ രാവിലെ 11ന്‌ കാഞ്ഞിരമറ്റത്തെ അച്ചന്റെ വീട്ടിലെത്തിയ എം.എ. ബേബിയെ കാത്ത്‌ തൂവെള്ള ജുബ്ബയും പാന്‍സും ധരിച്ച്‌ അച്ചന്‍ പൂമുഖത്ത്‌. 
പൂച്ചെണ്ടുകള്‍ കൈമാറി സ്വാഗതം ആശംസിച്ച അച്ചനെ സന്തോഷം പങ്കിടാന്‍ അല്‍പം മധുരം ഇരിക്കട്ടെ എന്നു പറഞ്ഞ്‌ കൈയില്‍ കരുതിയ കേക്ക്‌ മുന്‍മന്ത്രി അച്ചന്‌ നല്‍കി. വീടിനകത്ത്‌ ഹാളിലേക്ക്‌ കയറിയ ഉടനെ വൈദ്യുതി നിലച്ചപ്പോള്‍ ''എല്‍.ഡി.എഫ്‌. അധികാരം വിട്ടതോടെ വൈദ്യുതിയും നിലച്ചു'' എന്ന്‌ മുന്‍മന്ത്രിയുടെ കമന്റ്‌. വൈകാതെ വൈദ്യുതി എത്തിയതോടെ പ്രകാശപൂരിതമായ ഹാളിലിരുന്ന്‌ ഇരുവരും സൗഹൃദ സംഭാഷണത്തിലേര്‍പെട്ടു. 
അച്ചന്റെ പുസ്‌തകങ്ങളെക്കുറിച്ച്‌ വിശദമായി ചോദിച്ചറിഞ്ഞ ബേബിക്ക്‌ രചനകളെക്കുറിച്ച്‌ കൃത്യമായ വിവരണവും അച്ചന്‍ നല്‍കി. വിശുദ്ധ ഗ്രന്ഥം വിവര്‍ത്തനം ചെയ്‌ത കാര്യം അച്ചന്‍ പങ്കുവച്ച കൂട്ടത്തില്‍ വി. ഗ്രന്ഥത്തിന്റെ ചുവന്ന പുറംചട്ടകണ്ട്‌ നമ്മുടെ കളറാണല്ലോ എന്ന ബേബിയുടെ കമന്റില്‍ അച്ചന്‍ കുലുങ്ങിച്ചിരിച്ചു. നൂറാം വയസിലും എഴുതുന്നതിനായി പേന ഉപയോഗിക്കുമ്പോള്‍ കൈവിറക്കാറില്ലെന്നും ഭക്ഷണം കഴിക്കുമ്പോള്‍ കൈവിറയുണ്ടെന്നും മരുമകന്‍ ഡോ. ചെറിയാന്‍ പറഞ്ഞപ്പോള്‍ എഴുത്തുകാരന്‍ ഒ.വി. വിജയനും ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ ആളാണെന്ന്‌ ബേബി പറഞ്ഞു. 
കാലം ചെയ്‌ത ഒസ്‌താത്തിയോസ്‌ തിരുമേനിയുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം അദ്ദേഹം അനുസ്‌മരിച്ചു. ഒരുമണിക്കൂറോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തിയശേഷം പുറത്തിറങ്ങിയപ്പോള്‍ 88 പുസ്‌തകം എഴുതിയ അച്ചന്റെ നൂറാം പുസ്‌തക പ്രകാശനത്തിനെത്തുമെന്നും പറഞ്ഞ്‌ ആശംസകള്‍ നേര്‍ന്നാണ്‌ എം.എ. ബേബി മടങ്ങിയത്‌. പിറവം ഉപതെരഞ്ഞെടുപ്പില്‍ മുളന്തുരുത്തി പഞ്ചായത്തിന്റെ ചുമതല വഹിക്കുന്ന എം.എ. ബേബിക്കൊപ്പം ലോക്കല്‍ സെക്രട്ടറി സി.കെ. റെജിയും മറ്റു പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.