സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, March 1, 2012

കോലഞ്ചേരി പള്ളിയില്‍ തുല്യനീതി ഉറപ്പാക്കണം - യാക്കോബായ സഭ

കോലഞ്ചേരി: പള്ളി തര്‍ക്കത്തില്‍ ഇരു സഭകള്‍ക്കും  തുല്യനീതി ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നടപ്പിലാക്കണമെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ ചേര്‍ന്ന ഇടവക പൊതുയോഗം ആവശ്യപ്പെട്ടു. ഇരു സഭകള്‍ക്കും ആരാധനയര്‍പ്പിക്കുവാന്‍ പള്ളി തുറന്ന് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ സഹവികാരി ഫാ. ബേബി മാനാത്ത്, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍, എ.യു. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സ്ലീബ ഐക്കരക്കുന്നത്ത് (ട്രസ്റ്റി), ജോണി മനിച്ചേരി (ജോ. ട്രസ്റ്റി), ബാവാച്ചന്‍ കൊടിയമ്പാറ (സെക്ര.), പി.കെ. ജോര്‍ജ് (ജോ. സെക്ര.), ബാബുപോള്‍ (കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍), കെ.വി. വര്‍ഗീസ്, സി.പി. ഏലിയാസ് (ഓഡിറ്റേഴ്‌സ്) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

1 comment:

Anonymous said...

Challenge IOC to accept this!!
കോലഞ്ചേരി പള്ളിയില്‍ തുല്യനീതി ഉറപ്പാക്കണം - യാക്കോബായ സഭ"
if there is any sense of justice in them

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.