സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 3, 2012

യാക്കോബായ സഭ മൂന്നു മെത്രാപ്പോലീത്തമാരെ കൂടി വാഴിച്ചു


Newspaper Editionകോലഞ്ചേരി: യാക്കോബായ സുറിയാനി സഭ മൂന്ന് മെത്രാപ്പോലീത്തമാരെ കൂടി വാഴിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ തിങ്കളാഴ്ച നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. നവാഭിഷിക്തരായ പുളിയന്‍ ഗബ്രിയേല്‍ റമ്പാന് ഏലിയാസ് മോര്‍ യൂലിയോസ് എന്നും ബര്‍സൗമോ റമ്പാന് തോമസ് മോര്‍ അലക്‌സാന്ത്രിയോസ് എന്നും ശെമവോന്‍ റമ്പാന് സഖറിയാ മോര്‍ പോളികാര്‍പ്പോസ് എന്നും പേരുകള്‍ നല്‍കി.
രാവിലെ എട്ടുമണിയോടെ നിയുക്ത മെത്രാപ്പോലീത്തമാരെ സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ അണിയിച്ചൊരുക്കി പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് കത്തീഡ്രലിനു മുമ്പില്‍ സജ്ജീകരിച്ച സ്റ്റേജിലേക്ക് ശ്രേഷ്ഠ ബാവയുടേയും സഭാ നേതാക്കളുടേയും അകമ്പടിയോടെ ആനയിച്ചു. ഒരു മണിക്കൂറോളം നീണ്ട പ്രാര്‍ഥനയ്ക്കുശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചതോടെ ആദ്യഘട്ട ചടങ്ങുകള്‍ക്ക് തുടക്കമായി. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് ആമുഖസന്ദേശം നല്‍കി. അപ്പോസ്തലിക കയ്‌വയ്പിന് പിന്‍തുടര്‍ച്ചാധികാരം നല്‍കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഒരുക്കങ്ങളായതായി അറിയിച്ചു.
തുടര്‍ന്ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മിത്വത്തിലും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ചടങ്ങുകള്‍ തുടങ്ങി. നിയുക്ത മെത്രാപ്പോലീത്തമാരുടെ ശിരസ്സില്‍ വിശുദ്ധ ബൈബിള്‍വെച്ച് ശ്ലീഹാവായന നടത്തി. പിന്നീട് സഭയോടും സഭാജനങ്ങളോടും കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത് സമ്മതപത്രം ഒപ്പിട്ട് ഇവര്‍ ബാവയുടെ അനുഗ്രഹം തേടിയതോടെ ഒന്നാംഘട്ട ശുശ്രൂഷകള്‍ അവസാനിച്ചു. താത്കാലികമായി നിര്‍മിച്ച മദ്ബഹയിലെ ത്രോണോസുകളിലാണ് രണ്ടാംഘട്ട ചടങ്ങുകള്‍ തുടങ്ങിയത്. നിയുക്ത മെത്രാപ്പോലീത്തമാരെ ശ്രേഷ്ഠ ബാവ അവരുടെ ശിരസ്സുകളില്‍ കൈചേര്‍ത്തു വെച്ച് പരിശുദ്ധാത്മാക്കളാക്കി ഉയര്‍ത്തിയ ശേഷം പേരുകള്‍ വിളിച്ചു. സ്ഥാനാരോഹണം നല്‍കിയ നവാഭിഷിക്ത മെത്രാപ്പോലീത്തമാരെ ഏവന്‍ ഗേലിയോന്‍ ചൊല്ലിക്കൊണ്ട് മറ്റു മെത്രാപ്പോലീത്തമാര്‍ ഇരിപ്പിടങ്ങളില്‍ ഉയര്‍ത്തി. പിന്നീട് അധികാരപദവിയേകി അംശവടി നല്‍കുന്ന ചടങ്ങായിരുന്നു.
ഏറ്റവും മുകളില്‍ ശ്രേഷ്ഠ ബാവയും മുതിര്‍ന്ന മെത്രാപ്പോലീത്തമാര്‍ താഴെയുമായി അംശവടിയില്‍ പിടിച്ചുകൊണ്ടാണ് നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്ക് അധികാര ദണ്ഡ് നല്‍കിയത്. അംശവടി ലഭിച്ച മെത്രാപ്പോലീത്തമാരെ ജനങ്ങളുടെ അംഗീകാരത്തിനായി ഓക്‌സിയോസ് ചൊല്ലി സിംഹാസനങ്ങളിലിരുത്തി മൂന്നുവട്ടം ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ സദസ്സിന്റെ അനുഗ്രഹവും തേടി.
ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, തോമസ് മോര്‍ തിമോത്തിയോസ്, കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയൂസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ്, മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുര്യാക്കോസ് മോര്‍ ക്ലീമിസ്, പൗലോസ് മോര്‍ ഐറേനിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, സഖറിയ മോര്‍ പീലക്‌സിനോസ്, ഐസക് മോര്‍ ഒസ്താത്തിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് എന്നിവരും കാര്‍മികത്വം വഹിച്ചു.
സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ ജനവരി 15-ന് ദമാസ്‌കസില്‍ നടക്കുന്ന ചടങ്ങില്‍ വാഴിക്കപ്പെടും. ഇതോടെ സഭയ്ക്ക് 33 മെത്രാപ്പോലീത്തമാരാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.