സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 3, 2012

മാര്‍ ബേസില്‍ സ്റ്റേഡിയത്തില്‍ ഗാലറിയും പവലിയനും ഉദ്ഘാടനം ചെയ്തു


കോതമംഗലം: മാര്‍ ബേസില്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗാലറിയുടെയും പവലിയന്റെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ടി.യു.കുരുവിള എംഎല്‍എ അധ്യക്ഷതവഹിച്ചു.
കേരളത്തിന്റെ കായികശക്തിയെ അന്തര്‍ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തിനൊപ്പം കായികമേഖലയിലും മാര്‍ബേസില്‍ സ്‌കൂളിന്റെ സംഭാവനകള്‍ മഹത്തരമാണ്. സംസ്ഥാന ചാമ്പ്യന്മാരായ മാര്‍ബേസില്‍ സ്‌കൂള്‍ രാജ്യത്തെ തന്നെ മികച്ച കായിക വിദ്യാലയമായി ഉയരുന്ന കാലം വിദൂരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും മികച്ച വിജയം നേടിയെടുത്ത ഇവിടത്തെ കായികപ്രതിഭകളുടെ കഴിവുകളെ പ്രത്യേകം അഭിനന്ദിക്കണമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ദേഷ്യം അല്പം കുറയ്ക്കണമെന്ന മന്ത്രിയുടെ കമന്റ് വേദിയിലും കാണികള്‍ക്കിടയിലും ചിരിയുണര്‍ത്തി. അന്തര്‍ദേശീയ രംഗത്ത് കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും നല്‍കിയാല്‍ കേരളം സ്‌പോര്‍ട്‌സ് തലത്തില്‍ പുതിയ അധ്യായം കുറിക്കുമെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
പരിക്ക് ഭേദമായാല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഞങ്ങള്‍ കോതമംഗലത്തുകാര്‍ അല്പം വാശിയും ദേഷ്യവുമൊക്കെ ഉള്ളവരാണെന്ന മന്ത്രിയുടെ കമന്റിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞത് ഷിബു ബേബിജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിയോടെ വരവേറ്റു.
കോതമംഗലം എംഎ കോളേജില്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നിവയുള്‍പ്പെടുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന കാര്യം മുഖ്യാതിഥിയായ കെഎഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ അറിയിച്ചു. ഇതോടൊപ്പം 5 കോടി രൂപ മുടക്കി 400 മീ. സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഥമ മുന്‍ഗണനക്ക് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സാബു ചെറിയാന്‍ സൂചിപ്പിച്ചു. കായികമേളയില്‍ മെഡല്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു, കെ.വി. തോമസ്, എന്‍.സി.ചെറിയാന്‍, വി.വി.കുര്യന്‍, പ്രമീള സണ്ണി, ഉഷഡാവു, ഫാ. മനുമാത്യു, പി.വി. പൗലോസ്, പി.കെ.സതീശന്‍ (ചീഫ് എന്‍ജിനീയര്‍ പിഡബ്ല്യുഡി) സലിം ചെറിയാന്‍, ജോണ്‍സണ്‍ കുര്യാക്കോസ്, എബി വര്‍ഗീസ്, വി.വി.ഇട്ടന്‍, സി.ജെ.എല്‍ദോസ്, എന്‍.ഡി. ഗീവര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. ഷിബു കുര്യാക്കോസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.
സ്‌കൂള്‍ ജങ്ഷനില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ പവലിയനില്‍ സ്ഥാപിച്ച ശിലാഫലകം മന്ത്രി ഷിബു ബേബിജോണ്‍ അനാച്ഛാദനം ചെയ്തു. സമ്മേളനശേഷം സ്‌കൂളിലെ കായികതാരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയുമെടുത്താണ് ശ്രീ മടങ്ങിയത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.