സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 8, 2011

കുറ്റ സെന്റ്‌ ജോര്‍ജ് യാക്കൊനായ സുറിയാനി പള്ളിയില്‍ ശ്രാദ്ധപ്പെരുന്നാളും മൂറോന്‍ അഭിഷേക കൂദാശയുടെ ജൂബിലി സമാപന സമ്മേളനവും.

കോലഞ്ചേരി: കുറ്റ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ പൌലോസ് മോര്‍ കൂറിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളും മൂറോന്‍ അഭിഷേക കൂദാശയുടെ ജൂബിലി സമാപന സമ്മേളനവും 9 മുതല്‍ 11 വരെ നടക്കും. വെള്ളി വൈകിട്ട് 6 .30 നു നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ ശ്രേഷ്ഠ കതോലിയ്ക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. മന്ത്രി വി എസ ശിവകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം അഭി.ഡോ എബ്രാഹം മോര്‍ സേവേറിയോസ് മെത്രാപ്പോലിത്ത നിര്‍വഹിക്കും. വി പി സജീന്ദ്രന്‍ എം എല്‍ എ സുവനീര്‍ പ്രകാശനം ചെയ്യും. വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും.മുന്‍ വികാരിമാരായ ഫാ സി കെ സജു ചെരുവള്ളില്‍,ഫാ ജോര്‍ജ് കുര്യന്‍ , ട്രസ്റ്റി മാരായിരുന്ന കെ പി പൈലി, കെ പി യോഹന്നാന്‍ എന്നിവരെ ആദരിക്കും. സമ്മേളനാനന്തരം കലാ വിരുന്നുണ്ടാകും. ശനി രാവിലെ 8 നു വി കുര്‍ബ്ബാന വൈകിട്ട് 6 .30 നു പ്രാര്‍ത്ഥന, 7 .45 നു പ്രദക്ഷിണം. ഞായര്‍ രാവിലെ 8 .30 നു അഭി പൌലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലിത്ത വി കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച,ആശീര്‍വാദം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.