സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 8, 2011

മൂക്കന്നൂര്‍ പള്ളിയില്‍ പ്രതിഷ്ഠാപെരുന്നാള്‍

അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ പള്ളിയില്‍ എട്ടുമുതല്‍ 11 വരെ പ്രതിഷ്ഠാപെരുന്നാളും സുവിശേഷ മഹായോഗവും നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.15ന് കൊടിയേറ്റ്, തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമ്‌സ പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, ഏഴിന് ശ്രേഷ്ഠ കാതോലിക്ക ബാവ സുവിശേഷമഹായോഗം ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് ഏഴിന് നടക്കുന്ന സുവിശേഷ യോഗത്തില്‍ ഫാ. വര്‍ഗീസ് അരീയ്ക്കല്‍ അധ്യക്ഷനാകും. ശനിയാഴ്ച രാവിലെ 8.15ന് ഏല്യാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം രാത്രി 8ന് പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത സ്‌കോളര്‍ഷിപ്പും ബ്രദര്‍ ജോസഫ് മുണ്ടുമൂഴിക്കര വിവാഹസഹായവും വിതരണം ചെയ്യും. തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം, ഞായറാഴ്ചരാവിലെ ഒന്‍പതിന് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍നേര്‍ച്ച, വൈകീട്ട് 5.30ന് ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം. ഉദ്ഘാടനം ബ്രദര്‍ ജോസഫ് ആന്റണി. എ.വി. ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനാകും. ഫാ. ഏല്യാസ് ഐപ്പ് പാറയ്ക്കല്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. വിവിധ കലാപാരിപാടികളും ഉണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.