സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 4, 2011

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ.പൌലോസ് ഞാറ്റുകാല വി.കുര്‍ബ്ബാന അര്‍പ്പിച്ചു.

കൂത്താട്ടുകുളം: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ സംബന്ധിച്ച് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഏഴിന് ചര്‍ച്ച നടത്തും. കൂത്താട്ടുകുളം പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയെന്ന് എസ്‌ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു. ഞായറാഴ്ച 5.30 ന് യാക്കോബായ സഭ വികാരിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ കല്പന പ്രകാരമാണ് കുര്‍ബാനയര്‍പ്പിച്ചതെന്ന് വികാരി ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട വിശ്വാസികളും ദേവാലയത്തിലെത്തി. ദേവാലയത്തില്‍ സംഘര്‍ഷമുണ്ടാക്കിയ വികാരിയെ അറസ്റ്റ് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി. നിയമമനുസരിച്ചാണ് കുര്‍ബാനയര്‍പ്പിച്ചതെന്ന് യാക്കോബായ സഭ വിശദമാക്കി.
മണ്ണത്തൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് എതിരെ നീണ്ട 35 വര്‍ഷത്തെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കേസ് പരമ്പരകളുടെ മധ്യത്തില്‍ ഇടവക മെത്രപോലിത ഡോ.മാത്യുസ് മാര്‍ ഇവനിയോസിന്റെ കല്പന പ്രകാരം വികാരിയായി ചാര്‍ജ് എടുത്ത ഫ.പൗലോസ്‌ ഞാറ്റുകാലായില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.നീണ്ട വര്‍ഷങ്ങളായി ഇടവക ജനങ്ങളെയും സഭയേയും കബളിപ്പിച്ചു പ്രവര്‍ത്തിച്ചു പോരുകയാണ് ഫാ.ഏലിയാസ് ജോണ്‍. ഇടവക മെത്രപോലിത ഡോ.മാത്യൂസ്‌ മാര്‍ ഇവാനിയോസ് ഏലിയാസ് ജോണിനെ അരമന ചാപ്പലിലെ വികാരിയായി നിയമിച്ചു കൊണ്ടും ഫാ.പൗലോസ്‌ ഞാറ്റുകാലായിലിനെ മണ്ണത്തൂര്‍ പള്ളിയുടെ പുതിയ വികാരിയായി നിയമിക്കുകയും ചെയ്തു. എന്നാല്‍ ഫാ ഏലിയാസ് ജോണ്‍ ഈ കല്പന അഗീകരിക്കാന്‍ തയാര്‍ ആയില്ല. മാത്രമല്ല പള്ളി മാനേജിംഗ് കമ്മിറ്റി കല്പന ഏലിയാസ് ജോണിനെ എല്പിച്ചപോള്‍ അത് വലിച്ചു കീറി മുഖത്തേക് എറിയുകയും കമ്മിറ്റി അംഗത്തെ പുലഭ്യം പറയുകയും ചെയ്തു.കൂടാതെ ഗുണ്ടകളെ വിളിച്ചു വരുത്തുകയും പള്ളിയിലെ ഒരു മുറിയുടെ വാതില്‍ ചവിട്ടി തകര്‍ക്കുകയും ചെയ്തു. മെത്രാന്‍ കക്ഷിയിലേക്ക് കൂറുമാറി ഇയാള്‍ പള്ളിയുടെ പേരില്‍ കള്ളാ ലെറ്റര്‍പാഡുകള്‍ ഉണ്ടാക്കുകയും അതിലുടെ വിദേശ രാജ്യങ്ങളില്‍ നിന്നുപോലും പണം തേടുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഫ.പൗലോസ്‌ ഞാറ്റുകാലയില്‍ ഇവിടെ കുര്‍ബാന അര്‍പ്പിച്ചത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.