സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 11, 2011

സ്‌കൂള്‍ മീറ്റ്: എറണാകുളവും മാര്‍ബേസിലും കിരീടം നേടി

278 പോയിന്റ്‌ നേടി എറണാകുളവും, സ്കൂളുകളില്‍ 150 പോയിന്റ്‌ നേടി മാര്‍ബേസിലും കിരീടം നേടി.
ജിജിന്‍ വിജയന്‍ 
*ഓവറോള്‍ ചാമ്പ്യന്‍മാരായ മാര്‍ ബേസില്‍ സ്കൂളിലെ കായിക താരങ്ങളെ ശ്രേഷ്ഠ കാതോലിയ്ക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അനുമോദിച്ചു. 
* 200 മീറ്ററില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മാര്‍ ബേസില്‍ സ്‌കൂളിലെ ജിജിന്‍ വിജയന്‍ ട്രിപ്പില്‍ സ്വര്‍ണ്ണം നേടി . നേരത്തെ 200 മീറ്ററിലും ജിജിന്‍ സ്വര്‍ണ്ണം നേടിയിരുന്നു. 21.75സെക്കണ്ടില്‍ റെക്കോര്‍ഡോടെയാണ് ജിജിന്‍ സ്വര്‍ണ്ണം നേടിയത്.
കൊച്ചി: 55 ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 278 പോയിന്റുമായി ആതിഥേയരായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. എറണാകുളത്തിന്റെ തുടര്‍ച്ചയായ എട്ടാം കിരീടമാണിത്. 232 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 76 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.കോതമംഗലം മാര്‍ത്തോമാന്‍ ചെറിയ പള്ളിയുടെ കീഴിലുള്ള മാര്‍ ബേസില്‍ സ്‌കൂളാണ് (150 പോയിന്റ്‌ )ചാമ്പ്യന്‍ സ്‌കൂള്‍.80 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ.എച്ച്.എസ് കുമാരംപുത്തൂര്‍ രണ്ടാം സ്ഥാനവും നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് 71 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. 

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് അരപ്പോയന്‍റിന് കൈവിട്ട കിരീടമാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാര്‍ ബേസില്‍ ഇക്കൊല്ലം തിരിച്ചുപിടിച്ചത്. 13 മീറ്റ് റെക്കോര്‍ഡുകളാണ് ഇത്തവണത്തെ മേളയില്‍ പിറന്നത്. ഇതില്‍ എട്ടെണ്ണം ട്രാക്കില്‍ നിന്നും അഞ്ചെണ്ണം ഫീല്‍ഡില്‍ നിന്നുമാണ്. മാര്‍ ബേസിലിന്റെ ജിജിന്‍ വിജയന്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി മേളയിലെ താരമായി. സീനിയര്‍ ആണ്‍കുട്ടികളും 100,200 മീറ്റര്‍,400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് ജിജിന്‍ സ്വര്‍ണ്ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100,200 മീറ്ററുകളില്‍ തലശ്ശേരി സായിയിലെ രങ്കിത സി. സ്വര്‍ണ്ണം നേടി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.