സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 11, 2011

മൂക്കന്നൂര്‍ സെഹിയോന്‍ പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി

അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും സുവിശേഷ യോഗവും തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊടിയേറ്റി. സുവിശേഷ യോഗത്തില്‍ എ.വി. ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷനായി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.ഞായറാഴ്ച 9ന് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, വൈകീട്ട് 5.15ന് സന്ധ്യാ പ്രാര്‍ത്ഥന, ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.