സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 13, 2011

മാമലശേരിയിലും മണ്ണത്തൂരിലും നീതികിട്ടിയില്ല - യാക്കോബായ സഭ

കൊച്ചി: സഭയുടെ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും നേരെയുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ കൈയേറ്റ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അതിക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും കണ്ടനാട്‌ ഭദ്രാസന നേതൃയോഗം സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. മാമലശേരിയിലും മണ്ണത്തൂരിലും പോലീസ്‌ അധികാരികള്‍ യാക്കോബായ സഭാ വിശ്വാസികളോട്‌ നീതികാട്ടിയില്ല. കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനാധിപത്യ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്തണമെന്നും സഭാ തര്‍ക്കം നിലനില്‍ക്കുന്ന എല്ലായിടത്തും ജനഹിതത്തിനനുസരിച്ച്‌ തീരുമാനങ്ങള്‍ ഉണ്ടാവുകയാണ്‌ വേണ്ടതെന്നും യോഗം വ്യക്‌തമാക്കി. പോലീസ്‌ അധികാരികള്‍ യാക്കോബായ വിശ്വാസികള്‍ക്കെതിരേ അനാവശ്യ കേസുകള്‍ എടുത്ത്‌ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച മാത്യൂസ്‌ അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ മെത്രാപ്പോലിത്ത ആവശ്യപ്പെട്ടു.

കണ്ടനാട്‌ ഭദ്രാസന ആസ്‌ഥാനമായ മൂവാറ്റുപുഴ അരമന അടക്കം പരി. സഭയുടെ സ്വത്തുക്കള്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം അവിടെ നിന്നും ഒഴിഞ്ഞുപോയേ മതിയാവുകയുള്ളൂ എന്നും യോഗം ആവശ്യപ്പെട്ടു. സഭയുടെ ദേവാലയങ്ങളും സ്വത്തുവകകളും അനധികൃതമായി കൈവശംവച്ച്‌ അനുഭവിക്കാമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ വ്യാമോഹം ഇനി അനുവദിക്കുകയില്ല.
കണ്ടനാട്‌ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 17ന്‌ മൂന്നുമണിക്ക്‌ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍വച്ച്‌ സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച്‌ വിശദീകരണയോഗം നടത്തും.കണ്ടനാട്‌ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും ഉള്ള വിശ്വാസികള്‍ എത്തിച്ചേരുന്നതായ വിശദീകരണയോഗത്തിന്‌ ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ അധ്യക്ഷത വഹിക്കും. യോഗത്തിന്റെ നടത്തിപ്പിന്‌ വിവിധ സബ്‌ കമ്മിറ്റികള്‍ക്കു യോഗം രൂപം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.