സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 17, 2011

വിശ്വാസ പ്രഖ്യാപന റാലി നടത്തി.

യാക്കോബായ സഭയുടെ പൈതൃക സ്വത്തായ മുവാറ്റുപുഴ അരമന തിരിച്ചു നല്‍കണമെന്നാവശ്യപെട്ടു കണ്ടനാട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴയില്‍ നടന്ന വിശ്വാസ പ്രഖ്യാപന റാലി. ശ്രേഷ്ഠ കാതോലിയക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ,അഭി.ഏലിയാസ്‌ മാര്‍ അത്താനാ സിയോസ്മെത്രാപ്പോലിത്ത,അഭി.കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലിത്തഎന്നിവര്‍ മുന്‍നിരയില്‍   
ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം ഭൂരിപക്ഷമുള്ളവര്‍ക്ക് നല്‍കണം -ശ്രേഷ്ഠ ബാവ
മൂവാറ്റുപുഴ: വിശ്വാസികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷമുള്ളവര്‍ക്ക് ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്‍കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍   ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്ലാത്തപക്ഷം യാക്കോബായ സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയില്‍ അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.
സഭയുടെ സമ്പത്ത് യഥാര്‍ത്ഥ അവകാശികളായ വിശ്വാസികള്‍ക്ക് തിരികെ നല്‍കാത്തപക്ഷം സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചുകൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ തങ്ങള്‍ അവകാശം ഉന്നയിക്കില്ല -ബാവ പറഞ്ഞു.
യോഗത്തില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. അഭി.ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത വിശ്വാസപ്രഖ്യാപനം നടത്തി. അഭി.ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
വന്ദ്യ ഗീവര്‍ഗീസ് തെക്കുംചേരില്‍ കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ ഷാജി ചുണ്ടയില്‍, കമാന്‍ഡര്‍ കെ.എ. തോമസ്, എം.ജെ. മര്‍ക്കോസ്, ഫാ. വര്‍ഗീസ് പുല്യാട്ടില്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍നിന്ന് തുടങ്ങിയ റാലി കണ്ടനാട് ദഭ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍  ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ അഭി.കുര്യാക്കോസ് മാര്‍ ക്ലിമീസ്, അഭി.ഏലിയാസ് മാര്‍ അത്തനാസിയോസ്, അഭി.പൗലോസ് മാര്‍ ഐറേനിയോസ്, അഭി.ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഭദ്രാസന സെക്രട്ടറി പനിച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, ജോ. സെക്രട്ടറി കെ.എ. തോമസ്, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, വൈദിക ട്രസ്റ്റി വന്ദ്യ ശ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ഗബ്രിയേല്‍ റമ്പാന്‍, വന്ദ്യ ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. റോയി മേപ്പാടം, സിനോള്‍ വി. സാജു എന്നിവര്‍ നേതൃത്വം നല്‍കി.
കനത്ത പോലീസ് കാവലിലായിരുന്നു റാലി. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ഹാള്‍ മൈതാനിയില്‍ സമാപിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.