സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 18, 2011

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങളായി


മുളന്തുരുത്തി: മാര്‍ത്തോമ്മന്‍ യാക്കോബായ കത്തീഡ്രലില്‍ തോമാ ശ്ലീഹായുടെ ചരമസ്‌മരണയായ ജൂബിലി പെരുന്നാളിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.18 മുതല്‍ 21 വരെ ആഘോഷിക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം ഇന്ന് രാവിലെ 7.30 ന്‌ അഭി.ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലിത്ത നിര്‍വഹിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ, ക്‌നാനായ ഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മികത്വംവഹിക്കും. 2000 കിലോഗ്രാം മറയൂര്‍ ശര്‍ക്കര കൊണ്ട്‌ നിര്‍മിക്കുന്ന 'മധുര നേര്‍ച്ച' ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണം, തോമാശ്ലീഹായുടെ തിരുശേഷിപ്പ്‌ വണക്കം, 11000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ എന്നിവ പെരുന്നാളിന്റെ പ്രത്യേകതകളാണ്‌. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.