സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 7, 2011

ആരാധനാലയങ്ങള്‍ പങ്കിടാന്‍ കത്തോലിക്കാ യാക്കോബായ സഭകള്‍ക്കിടയില്‍ ധാരണ.

പുത്തന്‍കുരിശ്: കത്തോലിക്കാ, യാക്കോബായ സഭകള്‍ക്ക് കേരളത്തിനു പുറത്തു ദേവാലയങ്ങളിളോ സെമിത്തെരിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ പങ്കു വെക്കുന്നത് സംബന്ധിച്ച് ധാരണയില്‍ വത്തിക്കാന്‍ പ്രതിനിധി ആര്‍ച് ബിഷപ്‌ ബ്രിയാന്‍ ഫാരെല്ലും യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയും ഒപ്പ് വച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഇരു സഭകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ദൈവശാസ്ത്ര സമിതി യോഗത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍. ദൈവശാസ്ത്ര സംവാദത്തിന്റെ ഭാഗമായി ഇരു സഭകളും തമ്മില്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ യോഗം ഉദ്ഘാടനം ചെയ്തു.
    ഇരു സഭകളുടെയും പരമാധ്യക്ഷന്‍മാരുടെ അംഗീകാരം ലഭിച്ചതോടെയാണ് കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത്. സ്വന്തമായി ദൈവലയമോ സെമിത്തേരിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ അത് ഉള്ള സഭയുടെ മെത്രാപ്പോലിത്തായുടെ അനുവാദത്തോടെ പള്ളിയും സെമിത്തേരിയും ഉപയോഗിക്കാം. സ്വന്തം സഭയിലെ വൈദീകനില്ലാത്ത സാഹചര്യത്തില്‍ അനുവാദത്തോടെ ഇതര സഭയിലെ വൈദീകന് മൃത സംസ്കാര ശുശ്രൂക്ഷ നടത്താനും അനുമതിയുണ്ട്‌. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വന്തം സഭയിലെ വൈദീകനെ ലഭിക്കാതെ വന്നാല്‍ ഇതര സഭയിലെ വൈദീകനില്‍ നിന്ന് കുമ്പസാരം, കുര്‍ബ്ബാന , രോഗീലേപനം എന്നീ കൂദാശകള്‍ സ്വീകരിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സഭാന്ധര വിവാഹം ആശീര്‍വദിക്കാനും അനുമതിയുണ്ട്‌. സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനും ഇരു സഭകളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിഷന്‍ രൂപീകരിക്കാനും തീരുമാനമായി. എപ്പിസ്കോപ്പല്‍ സഭകളും പൊന്തുക്കൊസ്തു സമൂഹങ്ങളും എന്നാ വിഷയത്തില്‍ അഭി.ഡോ തോമസ്‌ മാര്‍ കൂറിലോസ് പ്രബന്ധം അവതരിപ്പിച്ചു.
   ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു ആര്‍ച് ബിഷപ്പുമാരായ ജോസഫ്‌ പൌവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്, റവ. ഡോ ഗബ്രിയേല്‍ ക്വിക്കെ, റവ. ഡോ മാത്യു വെള്ളാനിക്കല്‍ ,റവ. ഡോ സേവ്യര്‍ കുടപ്പുഴ , ഫാ ജേക്കബ്‌ തെക്കേപറമ്പില്‍,റവ. ഡോ ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ , എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ചു എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്, അഭി.ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് , അഭി മാത്യൂസ്‌ മാര്‍ അഫ്രേം, അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, വന്ദ്യ.ഡോ ആദായി ജേക്കബ്‌ കോര്‍ എപ്പിസ്കോപ്പ , വന്ദ്യ.ഡോ കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ പ്രഫൊ. ഷിബു ചെറിയാന്‍ , റവ ഡോ. ജോമി ജോസഫ്‌, ഡീക്കന്‍ അനീഷ്‌ കെ ജോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.