സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 1, 2011

ടി.എം. ജേക്കബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി...

കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് കേരള ജനത കണ്ണീരോടെ വിട നല്‍കി.ആയിരക്കക്കിനാളുളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ വസതിയിലും പള്ളിയിലും തടിച്ചു കൂടിയത്.രാവിലെ പത്തിന് മന്ത്രി ടി.എം. ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ട് വന്നു.  ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക്  ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും അഭി തിരുമേനിമാരും നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീ ഗോറിയോസ് മെത്രാപ്പോലിത്ത പരി.പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടന്നത്.ദേവാലയത്തില്‍ നടത്തിയ സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ശേഷം സര്‍ക്കാരിന്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന്‌ കുടുംബാംഗങ്ങളും ബന്ധുമിത്രാദികനും ജേക്കബിന്‌ അന്തിേമാപചാരം അര്‍പ്പിച്ചു. മാതൃദേവാലയത്തോട്‌ വിടയേകി മൃതദ്ദേഹം സെമിത്തേരിയിലേക്ക്‌ കൊണ്ടുപോയി.
നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വസതിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.  
പള്ളിയങ്കണത്തില്‍ സേനാ വിഭാഗത്തിന്റെ ഔദ്യോഗിക ആചാരങ്ങളും ഉണ്ടായിരുന്നു.നിരവധി വി.വി.ഐ.പികള്‍ ശവസംസ്‌കാര ച്ചടങ്ങിനെത്തുന്നതിനാല്‍ പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. താണികുന്നേല്‍ തറവാട്ട് വീട്, വീട് മുതല്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിവരെയുള്ള ഒരു കി.മീ. ദൂരം റോഡ്, ദേവാലായാങ്കണം എന്നീ സ്ഥലങ്ങള്‍ കനത്തസുരക്ഷാ വലയത്തിലായിരുന്നു.


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.