ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക |
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് മന്ത്രി സ്‌ഥാനം
അനുവദിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് .പാര്‍ട്ടി
മന്ത്രി തെരഞ്ഞെടുപ്പിനെ നേരിടമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ടി.എം.
ജേക്കബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് യോഗം ചേര്‍ന്നത് .
എന്നാല്‍ പാര്‍ട്ടിയുടെ മന്ത്രി സ്‌ഥാനാര്‍ത്ഥിയാരാണെന്ന്
വ്യക്‌തമാക്കിയിട്ടില്ല.
ജേക്കബിന്റെ മകനായ അനൂപിനാണു സാധ്യതയേറെയെങ്കിലും ഭാര്യ ഡെയ്‌സിയുടെ പേരും പരിഗണിച്ചുകൂടാതില്ല.
ഇതേസമയം
ജേക്കബിന് പകരം തങ്ങളുടെ സഭാംഗത്തെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി
യാക്കോബായ സഭയും രംഗത്തുണ്ട് . എന്നാല്‍ ആരെ മന്ത്രിയാക്കണമെന്ന് സഭയും
പറയുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ജേക്കബിന്റെ കുടുംബക്കാര്‍ക്ക്
സഭയുടെ ആവശ്യം മുന്‍ഗണന നല്‍കും. ജേക്കബ് ഗ്രൂപ്പ് യോഗം വ്യാഴാഴ്‌ച
ചേരുന്നുണ്ട് . പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം അന്നുണ്ടാകും.
പിറവത്തെ
തെരഞ്ഞെടുപ്പു ഫലം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍
സൃഷ്‌ടിച്ചേക്കും. കേരള കോണ്‍ഗ്രസി(ജേക്കബ്)നാണ് ഇപ്പോള്‍ മണ്ഡലം.
യു.ഡി.എഫ്. ഈ നിലപാടില്‍ തന്നെ തുടരുകയാണെങ്കില്‍ ജേക്കബ് വിഭാഗത്തില്‍
നിന്നു തന്നെയായിരിക്കും ഇവിടെ സ്‌ഥാനാര്‍ഥി. അങ്ങനെ വന്നാല്‍
പരിഗണിക്കാനായി നിരവധിപേരൊന്നും ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍
നല്‍കുന്ന സൂചന.
യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും ജേക്കബിന്റെ
മകനുമായ അനൂപ് ജേക്കബിനായിരിക്കും നറുക്കു വിഴാന്‍ സാധ്യത. മുതിര്‍ന്ന
നേതാവാണെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുണ്ട്. ജേക്കബിന്റെ
മരണം സൃഷ്‌ടിച്ച സഹതാപം വോട്ടാക്കി മാറ്റാന്‍ അദ്ദേഹവുമായി ഏറ്റവും
അടുത്ത് ബന്ധമുള്ള ഒരാള്‍ വരുന്നതായിരിക്കും നല്ലതെന്ന്
കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്.
പരിചയക്കുറവാണ് അനൂപ്
ജേക്കബിനുള്ള ഏക പോരായ്‌മ. ആ സാഹചര്യത്തില്‍ ജേക്കബിന്റെ ഭാര്യ ഡെയ്‌സിയെ
പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും മുന്നണിയിലുണ്ട്.
സംഘടനാപ്രവര്‍ത്തനവുമായി ജേക്കബ് സംസ്‌ഥാനത്താകെ ഓടി നടക്കുമ്പോള്‍
മണ്ഡലം നോക്കിയിരുന്നത് ഭാര്യയായിരുന്നു. അതുകൊണ്ട് മണ്ഡലത്തില്‍
അവര്‍ക്ക് നല്ല പരിചയമാണെന്നാണ് ഇവരുടെ അഭിപ്രായം. അത് ഉപയോഗിച്ച്
ഇവരെ വിജയിപ്പിച്ചെടുക്കാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ഇതൊക്കെയാണെങ്കിലും
ഇപ്പോള്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്ന പേര് അനൂപിന്റേതാണ്. പക്ഷേ
ഇവരിലാരു വിജയിച്ചുവന്നാലും മന്ത്രിസ്‌ഥാനം നല്‍കുമോയെന്ന കാര്യമാണ്
ഇപ്പോള്‍ ജേക്കബ് വിഭാഗത്തിനെ അലട്ടുന്ന പ്രശ്‌നം.
പിറവം
മണ്ഡലത്തിന് ഇപ്പോഴുണ്ടായിട്ടുള്ള മാറ്റമാണ് മുന്നണിയെ വലയ്‌ക്കുന്നത്.
പഴയ പിറവമല്ല ഇപ്പോഴത്തേത്. മണ്ഡലത്തിന് ആകെ മാറ്റമുണ്ടായിട്ടുണ്ട്.
ടി.എം. ജേക്കബ് തന്നെ 2006ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ കഷ്‌ടിച്ച് ജയിക്കുകയുമായിരുന്നു. അതുകൊണ്ട്
കരുത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനും വിജയിക്കാനും കഴിയുന്നവര്‍
തന്നെയായിരിക്കണം സ്‌ഥാനാര്‍ഥിയെന്നു മുന്നണിക്കു നിര്‍ബന്ധമുണ്ട്.
No comments:
Post a Comment