സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 1, 2011

പിറവം ഉപതെരഞ്ഞെടുപ്പ്- യാക്കോബായ സഭയുടെ നിലപാട് നിര്‍ണ്ണായകം.

സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും- സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ 
റെജി പി വര്‍ഗീസ്‌.പിറവം 
പിറവം: സഭ വഴക്ക് രൂക്ഷമായി കൊണ്ടിരിക്കുന്ന വേളയില്‍ നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് നു അഗ്നി പരീക്ഷയാകും.യു ഡി എഫ് ഭരിക്കുന്ന സമയത്താണ് കക്ഷി വഴക്ക് രൂക്ഷമാകാറുള്ളത്. സാധാരാണ ഇടതു പക്ഷം ഭരിക്കുന്ന വേളയില്‍ ആരുടേയും പക്ഷം പിടിക്കാത്തത് കൊണ്ട് മെത്രാന്കക്ഷികള്‍ അതിക്രമത്തിനു മുതിരാറില്ല.കോലഞ്ചേരി പള്ളി പ്രശനം ഇത്ര രൂക്ഷമാകാന്‍ കാരണം യു ഡി എഫ് ഭരണത്തിന്റെ     ഒത്താശയോടെ മെത്രാന്‍ കക്ഷികള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണന്നു യാക്കോബായ വിശ്വാസികള്‍ കരുതുന്നു.പിറവം മണ്ഡലത്തില്‍ ഉള്‍പ്പെട്ട സഭാ വഴക്ക് രൂക്ഷമായുള്ള മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍,പിറവം വലിയ പള്ളി , മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളി , വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി,  മുളക്കുളം പള്ളി, , ഓണക്കൂര്‍ സെഹിയോന്‍ പള്ളി തുടങ്ങിയ പള്ളികളുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകാമാണ്. ഓര്‍ത്തഡോക്സ് വിഭാഗം നാമ മാത്രമായ ഈ പള്ളികളില്‍ മഹാ ഭൂരിപക്ഷം വരുന്ന യാക്കോബായ സഭ കാലങ്ങളായി പീഡകള്‍ അനുഭവിക്കുകയാണ്. കോലഞ്ചേരി പള്ളി പ്രശനത്തില്‍ ഇനി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ആശ്രയിച്ചിരിക്കും യാക്കോബായ സഭയുടെ അന്തിമ തീരുമാനം. അതേസമയം മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയില്‍ നിന്നും കാലുമാറിയ വൈദീകര്‍ക്ക് പകരം വീതം അനുവധിക്കണമെന്നാവശ്യപെട്ട് ഉആക്കൊബായ സഭ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചു കഴിഞ്ഞു. റിസീവര്‍ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പുതിയ വൈദീകനെ നിയമിച്ചതാണ് തര്‍ക്കത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. 460 വീട്ടുകാര്‍ യാക്കോബായ സഭയിലും കേവലം 30 വീട്ടുകാര്‍ ഓര്‍ത്തഡോക്സ് സഭയിലും ഉണ്ട്. ന്യൂന പക്ഷത്തിനു വേണ്ടി ഭൂരിപക്ഷം വരുന്ന യാക്കോബായ സഭയുടെ അവകാശങ്ങള്‍ ഇനിയും ബലികഴിക്കാന്‍ സഭ തയാറല്ല.രണ്ടു വീത യാക്കോബായ സഭയ്ക്കുടായിരുന്നത് തിരികെ ലഭിക്കുന്നത് വരെ സമരം തുടരാനാണ് യാക്കോബായ സഭയുടെ തീരുമാനം.വളരെ കുറഞ്ഞ വോട്ടുകള്‍ വിജയിയെ തീരുമാനിക്കുന്ന പിറവത്ത് ഈ പ്രശ്നവും യു ഡി എഫിന് തലവേദനയാകും.
അതെ  സമയം ടി എം ജേക്കബിന് പകരം അതെ കുടുംബത്തില്‍ നിന്നും ഉള്ള ആരെയെങ്കിലും മന്ത്രിയാക്കണമെന്നു യാക്കോബായ സഭയ്ക്ക് വേണ്ടി പരി.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ആവശ്യപ്പെട്ടു.ടി എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ്‌ മത്സരിക്കാന്‍ താല്‍പര്യമില്ലന്നറിയിച്ച സാഹചര്യത്തില്‍  സ്വാഭാവികമായും മന്ത്രി സ്ഥാനത്തേയ്ക്ക് മകന്‍ അനൂപ്‌ ജേക്കബിനെയായിരിക്കും പിന്തുണയ്ക്കുന്നത്‌.സഭയുമായി നല്ല ബന്ധം പുലര്‍ത്തുന്ന അനൂപ്‌ ജേക്കബ്‌ മത്സരിച്ചാല്‍ ഒരു പരിധി വരെ മറ്റു പ്രശ്നങ്ങള്‍ യു ഡി എഫി നു ഉണ്ടാകാന്‍ വഴിയില്ല. എങ്കിലും കോലഞ്ചേരി പള്ളിയിലെയും , മാമാലശ്ശേരി പള്ളിയിലെയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചില്ലങ്കില്‍ മാറി ചിന്തിക്കാന്‍  യാക്കോബായ സഭ നിര്‍ബന്ധിതമാകും.

1 comment:

Anonymous said...

ഒരച്ചനെ എവിടെ നിന്നോ ഇറക്കുമതി ചെയിതു ഒരു കറുത്ത ഉടുപ്പും ഇടീച്ചു ഒരു കുരിശും കയ്യില്‍ കൊടുത്തു കുറെ ഗുണ്ടകളുടെ അകമ്പടിയോടെ മാമ്മലശ്ശേരി പള്ളി പിടിക്കാന്‍ നോക്കിയാല്‍ നടക്കുമെന്ന് വിചാരിച്ചോ ? എല്ലാ ദിവസവും ഈ അച്ഛന്‍ ഗുണ്ടകളുടെ അകമ്പടിയോടെ നടക്കുമോ ? നമുക്ക് കാത്തിരുന്ന് കാണാം ?

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.