സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 17, 2011

കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍ കൊലന്ചെരിയില്‍ വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു

ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും.
പുത്തന്കുരിശ്കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍  കോലഞ്ചേരിയില്‍ ഇന്ന് വിശ്വാസ ചങ്ങല സംഘടിപ്പിക്കുന്നു.വിശ്വാസ ചങ്ങലയ്ക്ക് മുന്നോടിയായി രാവിലെ 10 മണി മുതല്‍  കോലഞ്ചേരി ചാപ്പലില്‍ പ്രാര്‍ത്ഥനായന്ജം  നടക്കും.വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍    മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ  ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലിത്തമാരും അല്‍മായ നേതാക്കളും പങ്കെടുക്കും. പൊതു സമ്മേളനത്തിന് ശേഷം ഓര്‍ത്തഡോക്സ് ആക്രമങ്ങള്‍ക്കും പള്ളി കയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ സൂചകമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "വിശ്വാസ ചങ്ങല" സൃഷ്ടിക്കും. യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിപ്പിച്ചതിനെതിരെ ഭദ്രാസന കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ യോഗം പ്രതിക്ഷേധിച്ചു. ഭദ്രാസന യൂത്ത് അസോസിയേഷന്‍ തുടങ്ങുന്ന പുതിയ പ്രോജക്റ്റ്  കൌന്‍സില്‍ ഗ്രൂപ്പിന്റെ കോ ഓര്‍ഡിനെറ്റര്‍ ആയി ഫാ ജിബു കൊച്ചുപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പുതിയ അഖില മലങ്കര പ്രസിഡണ്ട്‌ റവ ഫാ ഡോ ജോമി ജോസഫ്‌ , ജനറല്‍ സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. റവ ഫാ ജിബു ചെറിയാന്‍ , ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു , ജോണ്‍സന്‍ വര്‍ഗീസ്‌, ജയ് തോമസ്‌,ജിന്റോ ജോര്‍ജ് , സ്ലീബ ഐക്കരക്കുന്നേല്‍, ടിറ്റോ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.