സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 17, 2011

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കന്യാസ്ത്രീ മരിച്ചു


ജാര്‍ഖണ്ഡില്‍ അക്രമത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ വത്സ ജോണിന് യാക്കോബായ യൂത്ത് അസോസിയേഷന്‍ കമ്മിറ്റി കേന്ദ്ര അനുശോചനം രേഖപ്പെടുത്തി. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങളെ നേരിടാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സെക്രട്ടറി ബിജു സ്കറിയ ആവശ്യപെട്ടു.
ജാര്‍ഖണ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊച്ചി സ്വദേശിനി കന്യാസ്ത്രീ കൊല്ലപ്പെട്ടു. കാക്കനാട് വാഴക്കാല തോപ്പില്‍ മലമേല്‍ വീട്ടില്‍ സിസ്റ്റര്‍ വത്സ ജോണ്‍ (53) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയില്‍പ്പെട്ട പച്ചുവാട ഗ്രമത്തിലായിരുന്നു സംഭവം. മാവോയിസ്റ്റുകള്‍ ഇവര്‍ താമസിച്ചിരുന്ന ആദിവാസി കുടില്‍ കൂട്ടമായെത്തി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. വധഭീഷണി ഉള്ളതുകൊണ്ട് ആദിവാസികളുടെ കടുത്ത കാവലിലും സംരക്ഷണയിലുമായിരുന്നു ഇവര്‍.
ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി എന്ന മിഷണറി സഭയുടെ കീഴില്‍ ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു സിസ്റ്റര്‍ വത്സ ജോണ്‍. 1983-ല്‍ ഇടപ്പള്ളി പയസ് ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു ഇവര്‍. '88-ല്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് സഭയുടെ പഞ്ചാബ് പ്രോവിഷന്റെ കീഴില്‍ സേവനമനുഷ്ഠിക്കാന്‍ പോയി. '95-ലാണ് ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടത്. തികച്ചും പ്രാകൃതരായ ആദിവാസികള്‍ വസിക്കുന്ന തുംഗ, നവാടി, ഫഗ്‌നകര്‍ ഗ്രാമങ്ങളില്‍ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 
ആയിരക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമി കൈവശപ്പെടുത്തി അതില്‍ നിന്ന് കല്‍ക്കരി ഖനനം ചെയ്തുവന്ന ജമീന്ദാര്‍മാരോട് ആദിവാസികള്‍ക്കു വേണ്ടി നിയമയുദ്ധം നടത്തിയതും സിസ്റ്റര്‍ വത്സ ജോണ്‍ ആയിരുന്നു. ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാവാമെന്നും ബന്ധുക്കള്‍ കരുതുന്നു. സിസ്റ്റര്‍ക്കെതിരെ ഇതിനു മുമ്പും വധഭീഷണി ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ആഗസ്ത് അവസാന വാരമാണ് സിസ്റ്റര്‍ നാട്ടില്‍ വന്നുമടങ്ങിയത്. മൂത്ത സഹോദരന്‍ ആന്‍േറായുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അന്ന് അവര്‍ എത്തിയത്.
വധഭീഷണി ഭയന്ന് പുല്ലുമേഞ്ഞ ആദിവാസി കുടിലുകളില്‍ അവരുടെ വേഷം ധരിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. വിഷപ്പാമ്പുകളോടും കാട്ടാനകളോടും മല്ലിട്ട് പച്ചുവാട ഗ്രാമത്തിലെ ആദിവാസി മേഖലയെ അവര്‍ മികച്ച കൃഷിസ്ഥലങ്ങളാക്കി മാറ്റി. ഇതിനായി നാട്ടില്‍ വന്നു പോകുമ്പോള്‍ ഇവിടത്തെ ചെടികളും തെങ്ങിന്‍ തൈയും മറ്റു ഫലവൃക്ഷങ്ങളും ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് ഇളയ സഹോദരി ലീനാ ജെയിംസ് പറഞ്ഞു. ആദിവാസികളില്‍ തന്നെ ഏറ്റവും അപരിഷ്‌കൃതരായ സന്താള്‍സ് വിഭാഗത്തിനിടയിലാണ് ഇവര്‍ സേവനം അനുഷ്ഠിച്ചിരുന്നത്. ആദിവാസി ഭാഷയായ സന്താള്‍സ് എഴുതാനും വായിക്കാനും സിസ്റ്റര്‍ വത്സ ജോണ്‍ പഠിച്ചിരുന്നുവെന്ന് മൂത്ത സഹോദരന്‍ ബേബി ജോണ്‍ പറഞ്ഞു. 
വ്യാഴാഴ്ച പിതാവ് മലമേല്‍ എം.സി. ജോണിന്റെ മുപ്പതാമത് ചരമവാര്‍ഷിക ദിനമാണ്. അമ്മ ഏലിക്കുട്ടി പതിനൊന്നു വര്‍ഷം മുമ്പ് മരിച്ചു. ഏഴ് സഹോദരങ്ങളാണ് സിസ്റ്റര്‍ക്ക് ഉള്ളത്. ഒരു സഹോദരിയും രണ്ട് സഹോദരന്‍മാരും നേരത്തെ മരിച്ചിരുന്നു. ജോര്‍ജ് ജോണ്‍, ആനി മാത്യു, ബേബി ജോണ്‍, ലീനാ ജയിംസ് എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മൃതശരീരം ജാര്‍ഖണ്ഡില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. ഇതിനായി ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണ്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.