സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 10, 2011

യാക്കോബായ സഭക്കു രാഷ്‌ട്രീയ താല്പര്യങ്ങള്‍ ഇല്ല - ശ്രേഷ്ഠ ബാവ

യാക്കോബായ സഭക്കു രാഷ്‌ട്രീയ താല്‍പര്യങ്ങളോ നിലപാടുകളോ ഇല്ല. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌ -ശ്രേഷ്‌ഠ ബാവ പറഞ്ഞു. 
മാമാലശ്ശേരി പള്ളിയിലുണ്ടായ അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല. അവിടെ വാഹനത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച്  കൂടുതല്‍ അന്വേഷണങ്ങള്‍  വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം- ശ്രേഷ്ഠ ബാവ .കൊച്ചി: സഭാ സമാധാനത്തിനു മുഖ്യതടസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വ്യവഹാരഭ്രമമാണെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ. ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ വാദം അടിസ്‌ഥാന രഹിതവും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്‌.

കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നീതിപൂര്‍വം പരിഹരിക്കുന്നതിന്‌ യാക്കോബായ സഭ തയാറാണ്‌. അത്‌ മധ്യസ്‌ഥന്മാരുടെ മുമ്പാകെ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇടവക വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളിയും സ്വത്തുക്കളും അവര്‍ക്കു നഷ്‌ടപ്പെടുന്നതായ ഒരു തീരുമാനവും അംഗീകരിക്കാനാവില്ല.

കോലഞ്ചേരി ഇടവകയില്‍ മാത്രമല്ല തര്‍ക്കമുള്ള എല്ലാ പള്ളികളിലും ജനഹിതത്തിന്‌ അനുസരിച്ച്‌ തീരുമാനങ്ങള്‍ ഉണ്ടാവുകയാണ്‌ വേണ്ടത്‌. കോടതി നിര്‍ദേശം അംഗീകരിച്ച്‌ മധ്യസ്‌ഥ ശ്രമങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുന്നോട്ടു വരണം. 
ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത്‌ ജനഹിതത്തിന്‌ വിരുദ്ധമായി മുന്നോട്ടു പോകാന്‍ സാധിക്കുയില്ലെന്ന യാഥാര്‍ഥ്യം ഓര്‍ത്തഡോക്‌സ് നേതൃത്വം തിരിച്ചറിയണം. 
പുത്തന്‍കുരിശ്‌ പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ അനുകൂല വിധി വന്നപ്പോള്‍ കോടതിവിധിക്കും യാഥാര്‍ഥ്യത്തിനും അപ്പുറമായി മറുഭാഗത്തുള്ളവരെ സഹോദരന്മാരായി കണ്ട്‌ അവരുടെ ആത്മീയ ആവശ്യങ്ങള്‍ അവരുടെ വിശ്വാസത്തിനു ചേര്‍ന്നവിധം നടത്തിക്കൊടുക്കാന്‍ യാക്കോബായ സഭ തീരുമാനം കൈക്കൊണ്ടു. എന്നാല്‍ ആരുടെയും ഔദാര്യങ്ങള്‍ വേണ്ട എന്ന നിലപാട്‌ കൈക്കൊണ്ട്‌ ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്‌ ഇറങ്ങിപ്പോയ ഓര്‍ത്തഡോക്‌സ് വിഭാഗം യാതൊരു പ്രകോപനവും ഇല്ലാതിരിക്കേ ഒരു വൈദികന്റെ നേതൃത്വത്തില്‍ ആരാധനാ സമയത്ത്‌ ഏതാനും പേര്‍ക്കൊപ്പം പള്ളിയിലെത്തി പ്രശ്‌നമുണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. 
കോലഞ്ചേരിയിലോ പുത്തന്‍കുരിശിലോ മാത്രമല്ല തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ന്യൂനപക്ഷമാണെങ്കില്‍ അവരുടെ ആത്മീയ ആവശ്യം നിഷേധിക്കാന്‍ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. യാക്കോബായ സഭക്കു രാഷ്‌ട്രീയ താല്‍പര്യങ്ങളോ നിലപാടുകളോ ഇല്ല. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌ -ശ്രേഷ്‌ഠ ബാവ പറഞ്ഞു. 
കണ്ടനാട്‌ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ കോടതി വിധിക്ക്‌ അനുസൃതമായി കഴിഞ്ഞ മൂന്ന്‌ വര്‍ഷം തുടര്‍ച്ചയായി ശ്രേഷ്‌ഠ ബാവ പ്രവേശിക്കുകയും കുര്‍ബാന അര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ ചൂണ്ടിക്കാട്ടി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.