സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 14, 2011

ബോസ്‌റ്റണ്‍ യാക്കോബായ പള്ളി പെരുന്നാള്‍ സമാപിച്ചു

ബോസ്‌റ്റണ്‍: അത്മീയ നിറവില്‍, പ്രകൃതിയും മനുഷ്യരും ഒന്നായ്‌ ഒരുമയോടെ ആഘോഷിച്ച പെരുന്നാളിലെ ദൈവീക സാന്നിധ്യം കുളിര്‍മഴ പോലെ മനസ്സില്‍ പെയ്‌തിറങ്ങിയപ്പോള്‍ ബോസ്‌റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ മാര്‍ ബസേലിയോസ്‌ യല്‍ദോ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന്‌ കൊടിയിറങ്ങി.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതല്‍ ഇടവകാംഗങ്ങളുടേയും സഹോദരി ഇടവകകളിലെ അംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സജീവ സന്നാധ്യത്തിന്‌ സാക്ഷ്യംവഹിച്ച പെരുന്നാളിന്‌ ഇടവക മെത്രാപ്പോലീത്ത തീത്തോസ്‌ യല്‍ദോ തിരുമേനിയുടേയും, ഇടവക വികാരി ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശേരിയുടേയും ആത്മീയ നേതൃത്വം കൂടുതല്‍ കരുത്തേകി.
ക്രിസ്‌തീയ ജീവിതത്തിന്റെ മഹത്വം നിറഞ്ഞുനില്‍ക്കുന്നത്‌ പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും ആത്മീയ ഉണര്‍വ്വിലൂടെ ആയിരിക്കുമെന്നത്‌ ബൈബിള്‍ പഴയ നിയമ കഥയിലൂടെ ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ പകര്‍ന്നു നല്‍കിയത്‌ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കൂടുതല്‍ ആത്മീയ ശോഭയേകി. ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന്‌ നടന്ന നേര്‍ച്ച സദ്യയിലും ബോസ്‌റ്റണിലേയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു.
ഈ ദേവാലയത്തിന്റെ സ്‌ഥാപനത്തിലും വളര്‍ച്ചയിലും എന്നും കൈത്താങ്ങായി വര്‍ത്തിക്കുന്ന കല്ലൂപ്പറമ്പില്‍ ഏബ്രഹാം പൂന്നൂസ്‌ അച്ചന്‌ ഇടവകാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സ്‌നേഹോപഹാരം പെരുന്നാളിനോടനുബന്ധിച്ച്‌ നല്‍കി. പള്ളി കമ്മിറ്റിയംഗങ്ങളുടേയും ഇടവകാംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്താല്‍ ദൈവസാന്നിധ്യമുള്‍ക്കൊണ്ട പരിശുദ്ധ യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ പങ്കെടുത്തവര്‍ക്കെല്ലാം ആത്മീയ ഉണര്‍വ്വിന്‌ നിദാനമായി. കുര്യാക്കോസ്‌ മണിയാറ്റുകുടിയില്‍ അറിയിച്ചതാണിത്‌. (508 460 1390) വെബ്‌സൈറ്റ്‌: www.stbasilsboston.org

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.