സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 14, 2011

ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളി പെരുന്നാളിന്‌ തുടക്കമായി

ഡാളസ്‌ : സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളിയില്‍ , മാര്‍ ഇഗ്നാത്തിയോസ്‌ നൂറോനൊയുടെ ഓര്‍മ്മപെരുന്നാള്‍ 2011 ഒക്‌ടോബര്‍ 14, 15, 16 (വെള്ളി, ശനി, ഞായര്‍ ) എന്നീ തീയതികളില്‍ , ഇടവക മെത്രാപ്പോലീത്താ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിയുടെസാന്നിദ്ധ്യത്തില്‍ ആഘോഷിക്കുന്നു.
9ാം തീയതി ഞായറാഴ്‌ച വി: കുര്‍ബ്ബാനക്കു ശേഷം, വികാരി. ഫാ.മാത്യൂ കാവുങ്കല്‍ കൊടി ഉയര്‍ത്തിയതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. 14ാം തീയതി (വെള്ളിയാഴ്‌ച) വൈകീട്ട്‌ 6 മണിക്ക്‌ ഇടവക മെത്രാപ്പോലീത്താക്ക്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ത്ഥനക്കുശേഷം, വിവിധ ഭക്‌ത സംഘടനകളുടെ വാര്‍ഷീകാഘോഷങ്ങള്‍ നടക്കും. ആയതിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രാം, ചര്‍ച്ച്‌ ഈവന്റ്‌ കോര്‍ഡിനേറ്റര്‍മാരായ സെസില്‍ മാത്യൂ, മിനി മാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടും.
15ാം തീയതി(ശനിയാഴ്‌ച) രാവിലെ വി:കുര്‍ബ്ബാനക്കുശേഷം കുര്യാക്കോസ്‌ മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ യൂത്ത്‌ റിട്രീറ്റ്‌ നടക്കും. വൈകീട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കു ശേഷം, വാദ്യമേളങ്ങളോടുകൂടിയ വര്‍ണ്ണശബളമാര്‍ന്ന റാസയും, തുടര്‍ന്ന്‌ പ്രഭഗത്ഭ വാഗ്മിയും, അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനുമായ വെരി.റവ.കുര്യാക്കോസ്‌ മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ വചന പ്രഘോഷണവും ഉണ്ടായിരിക്കും.
പ്രധാന ദിവസമായ ഞായറാഴ്‌ച രാവിലെ 8.15ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 9 മണിക്ക്‌ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും.11.30ന്‌ റാസയും, തുടര്‍ന്ന്‌ വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ ശ്രീ.മാമന്‍ . പി. ജോണും കുടുംബവുമാണ്‌. പെരുന്നാള്‍ ക്രമീകരണങ്ങളുടെ നടത്തിപ്പിനായി, വികാരി ഫാ.മാത്യൂ കാവുങ്കല്‍, വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ ജോര്‍ജ്‌, ട്രസ്‌റ്റി ജോസഫ്‌ ജോര്‍ജ്‌, സെക്രട്ടറി അച്ചു ഫിലിപ്പോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.