അത്താനാസിയോസും,മിലിത്തിയോസും ചേര്‍ന്ന് കോട്ടയം കാതോലിയ്ക്കായുടെ അനുഗ്രഹാശിസുകളോടെ വാഴിച്ച ഗുര്‍ഗാന്‍ 1934 ന്‍റെ സന്തതി.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം |
വിശ്വാസവും, നിയമങ്ങളും എല്ലാം അണുവിട തെറ്റാതെ പരിപാലിയ്ക്കുന്നവരാണ്
ഞങ്ങള്‍ എന്ന് ദിവസവും പത്ര മാദ്യമങ്ങള്‍ വഴി ആണയിടുന്ന കോട്ടയം
കാതോലിയ്ക്കയോട് ഒരു ചോദ്യം? പിന്നെങ്ങനെ ഗുര്‍ഗാന്‍ എന്ന അവിഹിത സന്തതി
പിറന്നു.ആത്മീയ,സഭാ വിശ്വാസങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി എല്ലാം തികഞ്ഞ
തിന്മയില്‍ നടക്കുന്ന, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായാല്‍
മുടക്കപെട്ടവരെ വഴി വിട്ടു മെത്രാപ്പോലിത്തമാരായി വഴിച്ചതിലൂടെ സ്വയം
അപഹാസ്യരായ അത്താനും മിലിത്തിയോസും ചേര്‍ന്ന് യാക്കോബായ സഭയെ മര്യാദ
പഠിപ്പിക്കാന്‍ ഇറങ്ങിയാല്‍ , എല്ലാം തികഞ്ഞ അവഞ്ജയോടെ തള്ളിക്കളയാനേ
യാക്കോബായ സഭയ്ക്ക് മാര്‍ഗ്ഗമുള്ളൂ.
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
കാതോലിക്കേറ്റു സ്ഥാപിതമായ പോലെ തന്നെയാണ് ഗുര്‍ഗാന്‍ സഭയും
സ്ഥാപിതമായത്.തങ്ങള്‍ തുറന്നു വിട്ട ഭൂതം തങ്ങളെ തന്നെ ആക്രമിക്കുന്ന
ദയനീയ കാഴ്ചയാണ് പിന്നീട് മെത്രാന്‍ കക്ഷികള്‍ കണ്ടത്. വാഴിച്ച
സഭയില്‍നിന്നു തന്നെ വൈദികരെ അടര്‍ത്തിയെടുത്ത്
താന്‍ പുതുതായി സ്‌ഥാപിച്ച അന്ത്യോഖ്യന്‍ സിറിയക് ഓര്‍ത്തഡോക്‌സ്
സഭയില്‍ ചേര്‍ത്തു തുടങ്ങിയതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ ഗുര്‍ഗാനെതിരേ
തിരിഞ്ഞത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പാഠം വൈകിയ വേളയിലെങ്കിലും
മെത്രാന്‍ കക്ഷികള്‍ മനസിലാക്കി.യാക്കോബായ സഭയോട് യുദ്ധത്തിനിറങ്ങിയ
അത്താനും മിലിത്തിയോസും ഇനിയെങ്കിലും മനസിലാക്കണം ലോകത്ത് ഒരു
യുദ്ധത്തിലും വില്ലന്മാര്‍ ജയിച്ചിട്ടില്ലന്നു.പ്രതി സന്ധികളില്‍ ഈ സഭയെ
ദൈവം കൈപിടിച്ച് നടത്തുന്നത് അത്താന്‍ ഇനിയും കണ്ടില്ലാന്നു നടിക്കുകയാണോ?
മൂസാ ഗുര്‍ഗാനെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്കൊപ്പായ്ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് ഗദ്യന്തരമില്ലാതെ
കോട്ടയം കാതോലിയ്ക്കാ കല്‍പ്പന ഇറക്കി. അവിഹിത സന്തതിക്ക് ജന്മം നല്‍കിയ
അത്താനും മിലിത്തിയോസും ഇപ്പോഴും മെത്രാന്‍ കക്ഷികളുടെ ഇടയില്‍ സസുഖം
വാഴുന്നു.ചര്‍ച്ചകളില്‍ ഓര്‍ത്തഡോക്സ് സഭയുടെ നയങ്ങള്‍ തീരുമാനിക്കുന്നത്
ഇവര്‍ ആണ്.( വെളിവുള്ള വേറെ ആരെങ്കിലും വേണ്ടേ?) അത് കൊണ്ട് തന്നെ
യാക്കോബായ സഭയ്ക്ക് ആശ്വസിക്കാം.ദൈവാനുഗ്രഹം എന്നൊന്നില്ലാത്ത അത്താനില്‍
നിന്നും മെത്രാന്‍ കക്ഷികള്‍ക്ക് ഗുണമൊന്നും ഉണ്ടാവാന്‍ യാതൊരു വഴിയും
ഇല്ലല്ലോ?
പട്ടം നല്‍കിയ സഭയെ തള്ളി പറഞ്ഞത് വഴി സ്വയം ഉരിയപെട്ടവരായ
അത്താനും മിലിത്തിയോസും ചേര്‍ന്ന് "കഞ്ഞിക്കുഴി" സഭയെ പെരുവഴിയാക്കുന്ന
കാലം വിദൂരമല്ല. ജഡ്ജിമാരെപ്പോലും സ്വാധീനിച്ചാണ് കോടതി വിധികള്‍
നേടിയതെന്ന മെത്രാന്‍ കക്ഷി വൈദീകന്‍ ഫാ. ഫിലിപ്പോസ് ഫിലിപ്പ്
തേവര്‍കാട്ടില്‍ എഴുതിയ 'ദൈവകൃപയില്‍ കടഞ്ഞെടുത്ത വ്യക്‌തിത്വം' എന്ന
പുസ്‌തകത്തില്‍ പറയുന്നു.ഇങ്ങനെ നേടിയെടുത്ത കോടതി വിധികള്‍ കൊണ്ട്
യാക്കോബായ സഭയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. ഇത്തരം
നീക്കങ്ങളെ ജനാധിപത്യ രീതികളില്‍ നേരിടാന്‍ സഭ പ്രതിഞാബദ്ധമാണ്.
No comments:
Post a Comment