സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 14, 2011

സെന്‍റ് അപ്രേം യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ മിഷന്‍ യു കെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

 വാര്‍ത്ത അയച്ചത്: ജോസ് മാത്യു ലിവര്‍പൂള്‍
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ മേഖലയില്‍ സെന്‍റ് അപ്രേം യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ മിഷന്റെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 2 നു ഞായറാഴ്ച ബ്രിസ്റ്റോളില്‍ വച്ച് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹ കല്‍പ്പന  വായിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യു.കെ യുടെ പാത്രിയര്‍ക്കല്‍ വികാരി അഭി. മാത്യൂസ്‌ മോര്‍ അപ്രേം  തിരുമനസ്സുകൊണ്ടു അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഭി ഐസക് മോര്‍ ഒസ്ത്താത്തിയോസ് തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാക്ഷണം നടത്തി. സമ്മേളനത്തില്‍ ഫാ ബാബു പെരിങ്ങോള്‍ സ്വഗതമാര്‍പ്പിച്ചു സങ്ങഹടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ഫാ തോമസ്‌ കറുകപ്പള്ളി, ഫാ പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍,ഫാ ജിബി ഇച്ചിക്കോട്ടില്‍, ഫാ രാജു ചെറുവള്ളി, ഫാ തോമസ്‌ പുതിയാമടത്തില്‍ , ഫാ ഗീവര്‍ഗീസ് തണ്ടായത്ത് ,ഫാ പീറ്റര്‍ കുര്യാക്കോസ്, ഫാ സിബി വര്‍ഗീസ്‌, ഡീക്കന്‍ എല്‍ദോസ്,യു കെ മേഖല കൊണ്സില്‍ ട്രഷറാര്‍ ജിബി ആണ്ട്രൂസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
പരിസ്ശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള  2006 ല കാലിഫോര്‍ണിയയില്‍ സ്ഥാപിതമായ റെഡ് ക്രോസ് പോലെയുള്ള ഈ ചാരിറ്റബിള്‍   പ്രസ്ഥാനം യു കെ യിലും ഇതോടെ യു കെ യിലും സ്ഥാപിതമായി. ആതുര സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന  ഈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യു കെ റീജിയണല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.