കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍
കാതോലിക്ക ബാവയുടെ സമവായ നിര്‍ദേശങ്ങള്‍ സഭാതര്‍ക്ക പരിഹാരത്തിന്
സഹായകമാകുമെന്ന് വിലയിരുത്തല്‍.
പുത്തന്‍കുരിശ് പള്ളിക്കേസില്‍ വിധി വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീയാവശ്യങ്ങളും അവരുടെ പള്ളിയില്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കിയിരുന്നു. 17 ന് നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശങ്ങള്‍ പരിഗണിക്കും.
പള്ളിയില്‍ 1934 ലെ ഭരണഘടന നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് പുത്തന്‍കുരിശില്‍ നടന്ന യാക്കോബായ സഭയുടെ റാലിയെ അഭിസംബോധന ചെയ്യവേയാണ് ശ്രേഷ്‌ഠ ബാവ നിര്‍ദേശം മുന്നോട്ടുവച്ചത്.
പ്രധാനമായും നാലു നിര്‍ദേശങ്ങളാണ് പുത്തന്‍കുരിശ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയ്‌ക്കായി ബാവ സമര്‍പ്പിച്ചത്. 1934 ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്ന എതിര്‍പക്ഷത്തിന്റെ ആവശ്യം തള്ളി എന്നതുകൊണ്ടു മാത്രം ഇടവക ഭരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തരുതെന്നാണ് അതിലൊന്നാമത്തേത്. അത് തീരുമാനിക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിനാണ്. ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ ഇടവകയുടെ പൊതുയോഗം ചേര്‍ന്ന് ഭരണപരമായി ഏത് ക്രമീകരണം സ്വീകരിക്കണം എന്നു തീരുമാനിക്കണം. ഇപ്രകാരം ഭൂരിപക്ഷാടിസ്‌ഥാനത്തില്‍ ഒരു ഭരണസംവിധാനം തീരുമാനിക്കപ്പെട്ടാലും ഇടവകയിലെ ന്യൂനപക്ഷാംഗങ്ങളുമായി കഴിയുമെങ്കില്‍ വ്യക്‌തിപരമായി, സംസാരിച്ച് ധാരണയിലെത്തണം. അവരുടെ ആത്മീയാവശ്യങ്ങള്‍ ഇടവക പള്ളിയില്‍തന്നെ നടത്താനുള്ള എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുമെന്നതാണ് രണ്ടാമത്തെ സംഗതി. പ്രാതിനിധ്യാനുസൃതമായി ആരാധന നടത്താന്‍ സൗകര്യം വേണമെന്ന് ന്യൂനപക്ഷ വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം ഇടവക പൊതുയോഗം ചര്‍ച്ച ചെയ്‌ത് ക്രമീകരിക്കണമെന്നതാണ് മറ്റൊന്ന്.
ന്യൂനപക്ഷ
വിഭാഗത്തിന് ഇടവക പിരിഞ്ഞു പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക്
പള്ളി പണിയാനും മറ്റുമുള്ള ന്യായമായ സഹായം മാതൃ ഇടവക നല്‍കണമെന്നതാണ് ബാവ
മുന്നോട്ടുവച്ച നാലാമത്തെ നിര്‍ദേശം. പുത്തന്‍കുരിശ് പള്ളിക്കേസില്‍ വിധി വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീയാവശ്യങ്ങളും അവരുടെ പള്ളിയില്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കിയിരുന്നു. 17 ന് നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശങ്ങള്‍ പരിഗണിക്കും.
പള്ളിയില്‍ 1934 ലെ ഭരണഘടന നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് പുത്തന്‍കുരിശില്‍ നടന്ന യാക്കോബായ സഭയുടെ റാലിയെ അഭിസംബോധന ചെയ്യവേയാണ് ശ്രേഷ്‌ഠ ബാവ നിര്‍ദേശം മുന്നോട്ടുവച്ചത്.
പ്രധാനമായും നാലു നിര്‍ദേശങ്ങളാണ് പുത്തന്‍കുരിശ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയ്‌ക്കായി ബാവ സമര്‍പ്പിച്ചത്. 1934 ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്ന എതിര്‍പക്ഷത്തിന്റെ ആവശ്യം തള്ളി എന്നതുകൊണ്ടു മാത്രം ഇടവക ഭരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തരുതെന്നാണ് അതിലൊന്നാമത്തേത്. അത് തീരുമാനിക്കാനുള്ള അവകാശം ഇടവക പൊതുയോഗത്തിനാണ്. ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ ഇടവകയുടെ പൊതുയോഗം ചേര്‍ന്ന് ഭരണപരമായി ഏത് ക്രമീകരണം സ്വീകരിക്കണം എന്നു തീരുമാനിക്കണം. ഇപ്രകാരം ഭൂരിപക്ഷാടിസ്‌ഥാനത്തില്‍ ഒരു ഭരണസംവിധാനം തീരുമാനിക്കപ്പെട്ടാലും ഇടവകയിലെ ന്യൂനപക്ഷാംഗങ്ങളുമായി കഴിയുമെങ്കില്‍ വ്യക്‌തിപരമായി, സംസാരിച്ച് ധാരണയിലെത്തണം. അവരുടെ ആത്മീയാവശ്യങ്ങള്‍ ഇടവക പള്ളിയില്‍തന്നെ നടത്താനുള്ള എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുമെന്നതാണ് രണ്ടാമത്തെ സംഗതി. പ്രാതിനിധ്യാനുസൃതമായി ആരാധന നടത്താന്‍ സൗകര്യം വേണമെന്ന് ന്യൂനപക്ഷ വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം ഇടവക പൊതുയോഗം ചര്‍ച്ച ചെയ്‌ത് ക്രമീകരിക്കണമെന്നതാണ് മറ്റൊന്ന്.
ഇടവകയിലെ ന്യൂനപക്ഷത്തിനായി ശവക്കോട്ടയ്‌ക്ക് മറ്റൊരു വാതില്‍ പണിയില്ലെന്നും പള്ളിയില്‍വച്ചുതന്നെ അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുമെന്നുമുള്ള ബാവയുടെ പ്രസ്‌താവന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനുള്ള മറുപടിയാണ്.
കോലഞ്ചേരി പള്ളിയില്‍ 1913 ലെ ഇടവക ഭരണ ഉടമ്പടി നടപ്പാക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ പള്ളി 1934 ഭരണഘടന അനുസരിക്കുന്നവരുടെ മാത്രം സ്വത്താണെന്നാണ് ഓര്‍ത്തഡോക്‌സ് വാദം. അവിടെ യാക്കോബായ വിഭാഗം ഭൂരിപക്ഷമാണെങ്കില്‍ പോലും അവരുടെ ആവശ്യങ്ങള്‍ നടത്താന്‍ വേറെ ക്രമീകരണം ഉണ്ടാക്കണമെന്നും അവര്‍ പറയുന്നു. യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഇടവകക്കാരുടെ
സംസ്‌കാരത്തിനായി മൃതശരീരം പള്ളിമുറ്റം വഴി കൊണ്ടുപോകാതെ ശവക്കോട്ടയ്‌ക്ക് പുറത്ത് വാതില്‍ പണിയാമെന്നാണു തൃശൂര്‍ ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നിര്‍ദേശിച്ചത്.
മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ അനുയോജ്യമായ സമവായ സമവാക്യമായാണ് ശ്രേഷ്‌ഠ ബാവയുടെ നിര്‍ദേശങ്ങളെ സമാധാന പ്രേമികള്‍ കാണുന്നത്. ഇത്തരത്തില്‍ സമവായമുണ്ടായാല്‍ പള്ളി ഇടവകയിലെ ഭൂരിപക്ഷ ജനങ്ങളുടെ താല്‍പര്യ പ്രകാരമുള്ള ഭരണ സംവിധാനത്തില്‍ നില്‍ക്കും. ന്യൂനപക്ഷ വിഭാഗത്തിന്റെ ആത്മീകാവശ്യങ്ങളും അവരുടെ പള്ളിയില്‍ തന്നെ നടത്തിക്കിട്ടുകയും ചെയ്യും. അതതു പള്ളി പൊതുയോഗം തീരുമാനിക്കുന്ന പക്ഷം പ്രാതിനിധ്യാനുസൃതമായി ആരാധന അര്‍പ്പിക്കാനുള്ള സൗകര്യവും ലഭിക്കും.
പുത്തന്‍കുരിശ് ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരില്‍ ഭൂരിപക്ഷവും തര്‍ക്കം തുടരുന്നതിന് എതിരാണ്. കോടതി വിധിയെ തുടര്‍ന്ന് ബുധനാഴ്‌ച യാക്കോബായ സഭയിലെ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസികളും സംബന്ധിച്ചിരുന്നു.
അങ്കമാലി ഭദ്രാസനത്തിലെ നാഗഞ്ചേരി ഹെബ്രോന്‍ പള്ളിയിലും അടുത്തകാലത്ത് ഇങ്ങനെ പ്രശ്‌നപരിഹാരം ഉണ്ടായി. ഇടവകയില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാരും യാക്കോബായക്കാരും 30 വര്‍ഷത്തോളം കേസുകള്‍ നടത്തി. ഒടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ പ്രബല കുടുംബം മുന്‍കൈയെടുത്ത് ശ്രേഷ്‌ഠ തോമസ് പ്രഥമന്‍ ബാവയുമായി ചര്‍ച്ച ചെയ്യുകയും അവിടത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ശ്രേഷ്‌ഠ ബാവയ്‌ക്ക് വിധേയപ്പെട്ട് ഒറ്റ വിഭാഗമായി യാക്കോബായ ഭരണത്തിന്‍കീഴില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ആ പള്ളിയില്‍ തര്‍ക്കമോ കേസുകളോ ഇല്ല.
പുത്തന്‍കുരിശ് പള്ളിയെ സംബന്ധിച്ച് ശ്രേഷ്‌ഠ ബാവ നല്‍കിയ നിര്‍ദേശങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ബാവ ഏകപക്ഷീയമായി മുന്നോട്ടു വച്ചതാണെന്ന പ്രത്യേകതയുമുണ്ട്. പുത്തന്‍കുരിശില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്ന ഈ സമവായ ഫോര്‍മുല നൂറ്റാണ്ടു പിന്നിടുന്ന മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരമായേക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.
1 comment:
Thanks God.. it is more feasible and adoptable suggestion.
James Mathai
Post a Comment