സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, October 20, 2011

കണ്ടനാട് മര്‍ത്തമറിയാം കത്തീഡ്രലില്‍ പരി.ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ 247 മത് ഓര്‍മ്മപ്പെരുന്നാള്‍

കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ പരിശുദ്ധ ശക്രള്ള ബാവായുടെ 247 മത് ഓര്‍മ്മ പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ ജോണ്‍ പുന്നചാളില്‍ കോര്‍ എപ്പിസ്കോപ്പ  കോടി ഉയര്‍ത്തുന്നു.സഹ വികാരി ഫാ ഷാജി മേപ്പാടത്തു , ഡീക്കന്‍ കുര്യാക്കോസ് , പെരുന്നാള്‍ കണ്‍വീനര്‍ സാബു വര്‍ഗീസ്‌, പള്ളി സെക്രട്ടറി കെ ഇ സന്തോഷ്‌ എന്നിവര്‍ സമീപം. 
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരി. ശക്രള്ള മോര്‍ ബസേലിയോസ്‌ ബാവയുടെ 247-ാമത്‌ ഓര്‍മപെരുന്നാള്‍ ആരംഭിച്ചു.
വികാരി ജോണ്‍ പുന്നച്ചാലില്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തി. ഇന്ന്‌ ഏഴിന്‌ പ്രഭാത പ്രാര്‍ത്ഥന, എട്ടിന്‌ കുര്‍ബാന, വൈകിട്ട്‌ മൂന്നിന്‌ മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്നും വിശുദ്ധന്റെ കബറിടത്തിലേക്ക്‌ കാല്‍നട തീര്‍ത്ഥയാത്ര ആരംഭിക്കും. ആറിന്‌ കരവട്ടെ കുരിശില്‍ ധൂപപ്രാര്‍ത്ഥനയും അവല്‍ നേര്‍ച്ചയും. 6.45ന്‌ സന്ധ്യാപ്രാര്‍ത്ഥന, അനുസ്‌മരണപ്രസംഗം, കബറില്‍ ധൂപപ്രാര്‍ത്ഥന.
നാളെ ഏഴരയ്‌ക്ക് പ്രഭാതപ്രാര്‍ത്ഥന, 8.30ന്‌ അഞ്ചിന്മേല്‍ കുര്‍ബാന, 10.30ന്‌ അവാര്‍ഡ്‌ദാനം, 10.40ന്‌ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്‌ഘാടനം. തുടര്‍ന്ന്‌ കബറിങ്കലുള്ള ധൂപപ്രാര്‍ത്ഥന, കള്ളപ്പം നേര്‍ച്ച, 11.15 ന്‌ ഇടയത്തുമുകള്‍ കുരിശിലേക്ക്‌ പ്രദക്ഷിണം, 12.30ന്‌ നേര്‍ച്ചസദ്യ.

പരിശുദ്ധ ശക്രള്ള ബാവായുടെ ജീവിത ചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പെരുന്നാള്‍ ശുശ്രൂക്ഷകള്‍ തല്‍സമയം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.