സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 16, 2011

കോലഞ്ചേരി പള്ളി: മധ്യസ്‌ഥനീക്കം ഫലംകണ്ടില്ല; ഇരുവിഭാഗവും ഉറച്ചുതന്നെ

കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ ഭരണകൂടവും ഹൈക്കോടതിയുടെ കേരള മീഡിയേഷന്‍ സെന്ററും യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടാംദിവസത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, സീനിയര്‍ അഡ്വ. എന്‍. ധര്‍മ്മദന്‍, അഡ്വ. ശ്രീലാല്‍ വാര്യര്‍ എന്നിവരാണ്‌ -മധ്യസ്‌ഥ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയത്‌.
രാവിലെ ഇരുവിഭാഗവും പഴയനിലപാടില്‍ ഉറച്ചുനിന്നെങ്കിലും ചര്‍ച്ചയിലെ ധാരണപ്രകാരമാണ്‌ ഇരുവിഭാഗവും അവരവരുടെ ചാപ്പലിലേക്ക്‌ മാറിയത്‌.
മാറിയില്ലെങ്കില്‍ പോലീസ്‌ ബലമായി മാറ്റുമെന്ന പ്രചാരണവുമുണ്ടായി. ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ പുറത്തെ സമരം നിര്‍ത്തണമെന്ന അഭ്യര്‍ത്ഥന ഇരുവിഭാഗവും അംഗീകരിക്കുകയായിരുന്നു.
കോലഞ്ചേരി പള്ളിയുടെ ചാപ്പലായ കോട്ടൂര്‍ ദേവാലയത്തില്‍ മാസത്തില്‍ മൂന്നുമണിക്കൂര്‍ യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്ന്‌ ഓര്‍ത്തഡോക്‌സ് തത്വത്തില്‍ സമ്മതിച്ചു. സെമിത്തേരിയില്‍ മൃതദേഹം അടക്കാം. ചാപ്പലില്‍ നിന്ന്‌ ഗേറ്റ്‌ പണിതു നല്‍കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ യാക്കോബായ വിഭാഗം പ്രധാന പള്ളിയില്‍ ആരാധനാവകാശം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.
കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക്‌ ആരാധനയ്‌ക്ക് പ്രവേശനം നല്‍കാമെന്നും മറുഭാഗം വൈദികരെ അനുവദിക്കാനാവില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു, ടി.യു. കുരുവിള എം.എല്‍.എ, യാക്കോബായ വിഭാഗം വികാരി യാക്കോബ്‌ കക്കാട്ട്‌, ട്രസ്‌റ്റി സീബ്ല ഐക്കരക്കുന്നത്ത്‌, പൗലോസ്‌ പി. കുന്നത്ത്‌ എന്നിവരും ഓര്‍ത്തഡോക്‌സ് പക്ഷത്തെ പ്രതിനിധീകരിച്ച്‌ വൈദിക സെക്രട്ടറി റവ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, വികാരി ജേക്കബ്‌ കുര്യന്‍, ഫാ. സി.എം. കുര്യാക്കോസ്‌, സാജു പി. വര്‍ഗീസ്‌ എന്നിവരും പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.