സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, September 21, 2011

കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാര്‍ച് നടത്തി

കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ചേരുന്നതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം മെഡിക്കല്‍ കോളേജിലേക്ക് മൗനജാഥ നടത്തി. ബുധനാഴ്ച വൈകീട്ട് കറുത്ത ബാഡ്ജുകള്‍ ധരിച്ച് വൈദികരും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് വിശ്വാസികള്‍ മൗനജാഥയില്‍ അണിനിരന്നു. മെഡിക്കല്‍ കോളേജിന് സമീപം പോലീസ് ജാഥ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം വികാരി ഫാ. വര്‍ഗീസ് ഇടുമാരി ഉദ്ഘാടനം ചെയ്തു. ഫാ. പൗലോസ് പുതിയാമഠം, ഫാ. എല്‍ദോസ്‌ കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ജോയി പാറനാല്‍, ട്രസ്റ്റി സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, ബാബുപോള്‍, വി.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പരി.പാത്രിയര്‍ക്കീസ് ബാവ കല്ലിട്ട്,ശ്രേഷ്ഠ കാതോലിയ്ക്ക ബാവയുടെ നേതൃത്വത്തില്‍ കോലഞ്ചേരി പള്ളിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ആസ്​പത്രിയുടെ ഭാഗമായ മെഡിക്കല്‍ കോളേജില്‍ സഭാതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുന്നഹദോസ് നടത്തുവാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജാഥ നടത്തിയതെന്ന് യാക്കോബായ വിഭാഗം പറഞ്ഞു.
കോലഞ്ചേരി മെഡി. കോളജ്‌ ആശുപത്രിയിലേക്ക്‌ യാക്കോബായ വിശ്വാസികള്‍ മൗനജാഥ നടത്തി
കോലഞ്ചേരി: മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ മൗനജാഥ നടത്തി. പരിശുദ്ധ ഇഗ്നാത്തിയോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ശിലാസ്‌ഥാപനം നടത്തി, കോലഞ്ചേരി പള്ളിയുടെ മേല്‍നോട്ടത്തില്‍ സ്‌ഥാപിച്ച ആശുപത്രിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നിയമ വിരുദ്ധമായി സുന്നഹദോസ്‌ ചേര്‍ന്നെന്ന്‌ ആരോപിച്ചാണു പ്രതിഷേധജാഥ നടത്തിയത്‌.
ഇന്നലെ വൈകിട്ട്‌ ആറിനു നടന്ന മൗനജാഥയില്‍ കറുത്ത ബാഡ്‌ജ് ധരിച്ചു സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സുന്നഹദോസ്‌ നടത്താന്‍ അനുമതി നല്‍കിയ തീരുമാനത്തില്‍ ആശുപത്രിക്കു മുന്നില്‍ ചേര്‍ന്ന യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ആശുപത്രിഗേറ്റിനു മുമ്പില്‍ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്‍, പുത്തന്‍ കുരിശ്‌ സി.ഐ. ബിജു കെ. സ്‌റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ ജാഥ തടഞ്ഞു.
വികാരി വര്‍ഗീസ്‌ ഇടുമാരിയില്‍, ഫാ. പൗലോസ്‌ പുതിയാമഠത്തില്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ജോയി പാറനാല്‍, ട്രസ്‌റ്റിമാരായ സ്ലീബ ഐക്കരകുന്നത്ത്‌, ജോണി മനിച്ചേരി, ബാബു പോള്‍, പി.കെ. ജോര്‍ജ്‌, വി.എം. ജോര്‍ജ്‌, ബിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
യാക്കോബായ സഭയുടെ ആഭിമുഖ്യത്തിലുള്ള പ്രാര്‍ത്ഥനാ യജ്‌ഞം ഇന്നലെ മാങ്ങാട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ യാക്കോബായ ചാപ്പലില്‍ നടന്നു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയ്‌ക്കു പുറമേ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, എല്‍ദോ മോര്‍ തീത്തോസ്‌, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ പങ്കെടുത്തു.

1 comment:

Anonymous said...

The news item, on Highcourt verdict relating to kolenchery dispute,televised in the DD Malayalam news at 7PM on 20th(Tue) was distorted and thus misleading.Corrective measures are requested.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.