സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 23, 2011

കോതമംഗലം കാല്‍നടതീര്‍ഥയാത്ര ഒക്‌ടോബര്‍ ഒന്നിന്‌

അങ്കമാലി: പരി. യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ കബറിങ്കലേക്കുള്ള പൂതംകുറ്റി മേഖലാ കോതമംഗലം കാല്‍നട തീര്‍ഥയാത്ര ഒക്‌ടോബര്‍ ഒന്നിന്‌ ഉച്ചയ്‌ക്ക് 12ന്‌ വെള്ളിക്കുളങ്ങര സെന്റ്‌ മേരീസ്‌ പള്ളിയില്‍ നിന്നും ആരംഭിക്കും. മാരാങ്കോട്‌, കുറ്റിച്ചിറ, ചായ്‌പ്പന്‍കുഴി, വെട്ടിക്കുഴി, പച്ചക്കാട്‌, സില്‍വര്‍സ്‌റ്റോം, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, ഏഴാറ്റുമുഖം ജംഗ്‌ഷന്‍, കട്ടിംഗ്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട്‌ ആറിന്‌ വെള്ളപ്പാറ സെന്റ്‌ ജോര്‍ജ്‌ കുരിശിന്‍ തൊട്ടിയിലെത്തിച്ചേരും. ജനപ്രതിനിധികളുടേയും മൂക്കന്നൂര്‍ പൗരാവലിയുടേയും നേതൃത്വത്തില്‍ പൂതംകുറ്റി സെന്റ്‌ മേരീസ്‌ പള്ളിയിലേക്ക്‌ സ്വീകരിച്ചാനയിക്കും.
രണ്ടിന്‌ പൂതംകുറ്റി പള്ളിയില്‍ നിന്ന്‌ രാവിലെ തീര്‍ഥയാത്ര പുറപ്പെട്ട്‌ ഏഴിന്‌ മൂക്കന്നൂര്‍ സെന്റ്‌ ജോര്‍ജ്‌ സെഹിയോന്‍ പള്ളിയിലും 7.45ന്‌ തവളപ്പാറ സെന്റ്‌ മേരീസ്‌ പള്ളിയിലും 8.15ന്‌ പുല്ലാനി സെന്റ്‌ ജോര്‍ജ്‌ ചാപ്പലിലും 8.45ന്‌ തുറവൂര്‍ സെന്റ്‌ ജോര്‍ജ്‌ ചാപ്പലിലും എത്തിച്ചേരും. കിടങ്ങൂര്‍ മാര്‍ ബസേലിയോസ്‌, മഞ്ഞപ്ര സെന്റ്‌ ജോര്‍ജ്‌ എന്നീ പള്ളികളില്‍ നിന്നും രാവിലെ എട്ടിന്‌ തീര്‍ഥയാത്ര പുറപ്പെട്ട്‌ 8.45ന്‌ തുറവൂര്‍ സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ പ്രധാന തീര്‍ത്ഥയാത്രയോട്‌ ചേരും. തുടര്‍ന്ന്‌ ഒമ്പതിന്‌ തോട്ടകം സെന്റ്‌ ജോര്‍ജ്‌ പള്ളിയിലും 9.30ന്‌ മറ്റൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലും എത്തിച്ചേരും. മേഖലയിലെ ഇടവക വികാരിമാരായ ടൈറ്റസ്‌ വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ജെയ്‌സണ്‍, ഫാ. എമില്‍ ഏല്യാസ്‌, ഫാ. ജേക്കബ്‌ മാത്യു, ഫാ. തോമസ്‌ എം. പോള്‍, ഫാ. എ.കെ. തങ്കച്ചന്‍, ഫാ. എല്‍ദോസ്‌ മഴുവഞ്ചേരിപ്പുറത്ത്‌, ഫാ. പൗലോസ്‌ അറയ്‌ക്കപ്പറമ്പില്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്‌, ഫാ. പോള്‍ പാറയ്‌ക്ക, ഫാ. ഏബ്രഹാം നെടുന്തള്ളില്‍, ഫാ. കെ.ടി. യാക്കോബ്‌ എന്നിവര്‍ തീര്‍ഥയാത്രയ്‌ക്ക് ആദ്യാവസാനംവരെ നേതൃത്വം നല്‍കും.

ആഴകം തുരുത്തുമ്മേല്‍ മാര്‍ ബസേലിയോസ്‌ ചാപ്പല്‍, പീച്ചാനിക്കാട്‌ സെന്റ്‌ ജോര്‍ജ്‌, പൊയ്‌ക്കാട്ടുശേരി മാര്‍ ബഹ്നാം പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥയാത്രകള്‍ മറ്റൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സംഗമിക്കും. മറ്റൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ സ്വീകരണം, പ്രാര്‍ത്ഥന, വിശ്രമം എന്നിവയ്‌ക്കുശേഷം രാവിലെ 10.30ന്‌ തീര്‍ഥയാത്ര പുറപ്പെട്ട്‌ പെരുമ്പാവൂര്‍, കുറുപ്പംപടി വഴി വൈകിട്ട്‌ ആറിന്‌ കോതമംഗലം പള്ളിയിലെത്തിച്ചേരും. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ സ്വീകരിക്കും. കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവയ്‌ക്കുശേഷം തീര്‍ഥയാത്ര സമാപിക്കും. തീര്‍ഥയാത്ര വിജയകരമാക്കുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ടൈറ്റസ്‌ വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.